അന്യായമായ വൈദ്യുതി ബില്ലിനെതിരെ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി.
പുല്‍പ്പള്ളി:രണ്ടുമാസക്കാലം നിരന്തരമായി അടച്ചിട്ട വ്യാപാരസ്ഥാപനങ്ങളുടെ മീറ്റര്‍ വാടക പോലും ഒഴിവാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.ലോക്ക് ഡൗണ്‍ സമയത്തുള്ള ഇലക്ട്രിസിറ്റി ചാര്‍ജ് ഒഴിവാക്കുക,ഫിക്സഡ് ചാര്‍ജ് രണ്ടു വര്‍ഷത്തേക്ക് ഒഴിവാക്കുക,വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇലക്ട്രിസിറ്റി ബില്ലിന്റെ താരിഫ് നിരക്ക് കുറക്കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.കോവിഡ് 19 ദുരന്ത പശ്ചാത്തലത്തില്‍ രണ്ടു മാസത്തിലേറെക്കാലം അടച്ചിടേണ്ടിവന്ന കേരളത്തിലെ വ്യാപാരി സമൂഹത്തിനെ ഷോക്കടിപ്പിച്ചു കൊല്ലുന്ന കെ.എസ്.ഇ.ബി.യുടെ അശാസ്ത്രീയ ബില്ലിംഗ് സമ്പ്രദായം ഉടന്‍ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ പറ്റാതെ ജീവിത മാര്‍ഗ്ഗം മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജീവിതം വഴിമുട്ടി നില്ക്കുന്ന വ്യാപാരി സമൂഹത്തിന് കടുത്ത ആഘാതമാണ് അശാസ്ത്രീയമായ ബില്ലിംഗ് സമ്പ്രദായ ത്തിലൂടെ ഉണ്ടായിരിക്കുന്നത്. പ്രതിഷേധ ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡണ്ട് ഇ.ടി. ബാബു ഉദ്ഘാടനം ചെയ്തു വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യുണിറ്റ്പ്രസിഡണ്ട് മാത്യു മത്തായി ആതിര അദ്ധ്യക്ഷത വഹിച്ചു.ജന. സെക്രട്ടറി അജിമോന് കെ.എസ്, പി.ആര്.വിജയന് പി.സി.ബേബി, ബാബു രാജേഷ്,അംബിക ശിവന്,.പി.സി. ടോമി, ഇ.കെ. മുഹമ്മദ്,ബാബു.സി.കെ, *ജോയിക്കുട്ടി.സി.പി, ശാരി ജോണി, ഷീല സോമന്, പ്രഭാകരന്, അജേഷ്,ഷൈജു,തോമസ്.കെ.ജെ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍