OPEN NEWSER

Thursday 15. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വണ്ടിക്കടവ് പ്രദേശത്ത് കടുവാ ശല്യം രൂക്ഷം

  • S.Batheri
16 Jun 2020

പുല്‍പ്പള്ളി:പുല്‍പ്പള്ളി വണ്ടിക്കടവ് പ്രദേശത്ത് ജനവാസ കേന്ദ്രത്തില്‍ കടുവാ ശല്യം വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ ഭീതിയില്‍.കഴിഞ്ഞ ഒരാഴ്ച്ചയായി വണ്ടിക്കടവ് പ്രദേശങ്ങളില്‍ കടുവാ ശല്യം രൂക്ഷമായതോടെ ഇവിടുത്തുകാര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.കഴിഞ്ഞദിവസം രാത്രിയില്‍ തറയില്‍ കുര്യന്റെ പറമ്പില്‍ നിന്ന് കടുവ കാട്ടുപന്നിയെ കൊന്നുതിന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.പരിശോധനയില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശത്ത് മാസങ്ങളായി ആനശല്യം മൂലം വ്യാപക കൃഷിനാശമാണുണ്ടായത്.ഇതിന് പുറമെ കടുവ ശല്യം കൂടി രുക്ഷമായതോടെ വളര്‍ത്തുമൃഗങ്ങളെ പോലും വളര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ കര്‍ഷകര്‍. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കൂട് വച്ച് പിടി കുടുന്നതിനാവശ്യമായ നടപടി സ്വകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.വനം വകുപ്പ് കൃഷിയിടത്തില്‍ ക്യാമറ സ്ഥാപിക്കുകയും പ്ലട്രാളിഗ് നടത്തുകയും ചെയ്യും

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show