ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ബത്തേരി:വനാന്തര റോഡുകളില്‍ അശാസ്ത്രീയ ഹംപ് നിര്‍മ്മാണം,റെയില്‍വേ ഫെന്‍സിങ് അഴിമതി,വന്യ മൃഗ ശല്യം എന്നീ വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ബത്തേരി നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.ജനങ്ങളുടെ മൗലിക അവകാശമായ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെയുള്ള സൂചനാ സമരമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.ഹംപ് നിര്‍മ്മാണവുമായി വനം വകുപ്പ് മുന്നോട്ടു പോയാല്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് യുഡിഫ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത് എം.കെ മാര്‍ച്ച് ഉദ്ഘടാനം ചെയ്തു.നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സിറില്‍ ജോസ്, നിയോജക മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,ലയണല്‍ മാത്യു, സിജു തോട്ടത്തില്‍, യൂനസ് അലി, നിഖില്‍ തോമസ്, നിസാം കല്ലൂര്‍,നൗഷാദ് മംഗലശ്ശേരി,അസീസ് വേങ്ങൂര്‍, ജലീല്‍ ഇ പി,ഷബീര്‍ പടിഞ്ഞാറത്തൊടി,റിയാസ് കൈനാട്ടി,റിയാസ് കല്ലുവയല്‍,സാലിം പഴേരി. ജിനു കോളിയാടി, വൈ രഞ്ജിത് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍