ഓണ്‍ ലൈന്‍ വിദ്യാഭ്യാസം;കെ സി വേണുഗോപാല്‍ ടെലിവിഷന്‍ നല്കി
ബത്തേരി:ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടെലിവിഷന്‍ ഇല്ലാതിരുന്ന വീട്ടില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സഹായം.കോളിയാടി മാര്‍ ബസേലിയോസ് യുപി സ്ക്കൂളിലെ കുട്ടികളുടെ വീട്ടിലാണ് വേണുഗോപാല്‍ ടെലിവിഷന്‍ എത്തിച്ചത്.ടെലിവിഷനോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ പ്രയാസപ്പെടുന്നവരുടെ വിവരം പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിനു കോളിയാടിയാണ് കെ സി വേണുഗോപാലിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.സേവാദള്‍ സംസ്ഥാന സെക്രട്ടറി ശ്രീജി ജോസഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്, സുമേഷ് സോമനാഥന്, കെ കെ പോള്സന്, പ്രധാന അധ്യാപകന് റോയ് വര്‍ഗീസ് ,സുജാത മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍