OPEN NEWSER

Tuesday 03. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 മിന്‍ഹാജും അര്‍ഷാദും  പരീക്ഷയെഴുതാന്‍ എത്തിയത് കര്‍ണാടകയില്‍ നിന്നും തോണിയില്‍

  • S.Batheri
26 May 2020

പുല്‍പ്പള്ളി:മിന്‍ഹാജും അര്‍ഷാദും എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ എത്തിയത് കര്‍ണാടകയില്‍ നിന്നും തോണിയില്‍. കേരള കര്‍ണാടക അതിര്‍ത്തിഗ്രാമമായ ബൈരക്കുപ്പയില്‍ നിന്നും ഇരുവരും പഠിക്കുന്ന പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ജിഎച്ച്എസ് എസിലെത്താനുള്ള ഏകമാര്‍ഗമാണ് പെരിക്കല്ലൂരിലെ തോണിക്കടവ്.ഗ്രാമപഞ്ചായത്തിന്റെയും, ജില്ലാഭരണകൂടത്തിന്റെയും അനുമതിയോടെയാണ് കുട്ടികള്‍ തോണിയില്‍ പെരിക്കല്ലൂരിലേക്കെത്തിയത്. ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന കബനിനദി കടക്കാന്‍ പതിറ്റാണ്ടുകളായി ഇരും സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന മാര്‍ഗമാണ് തോണിയാത്ര.കര്‍ണാടക ഗ്രാമമായ ബൈരക്കുപ്പയില്‍ നിന്നും ആകെ 12 കുട്ടികളാണ് പരിക്ഷയെഴുതാന്‍ പെരിക്കല്ലൂരിലേക്ക് വരുന്നത്. ചൊവ്വാഴ്ച എസ് എസ് എല്‍ സി പരീക്ഷ മാത്രമായിരുന്നു പെരിക്കല്ലൂര്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച ഹയര്‍ സെക്കന്ററി പരീക്ഷകള്‍ കൂടി ആരംഭിക്കുന്നതോടെ ആകെ 12 കുട്ടികള്‍ തോണിക്കടവ് വഴി കേരളത്തിലേക്കെത്തും.രാവിലെയും വൈകിട്ടും പ്രത്യേകം ഏര്‍പ്പാട് ചെയ്ത തോണിക്കാരനാണ് കുട്ടികളെ പരീക്ഷക്കെത്തിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show