OPEN NEWSER

Thursday 18. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുത്തങ്ങ ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്.

  • S.Batheri
24 May 2020

 

മുത്തങ്ങ:കോവിഡ്19 ന്റെ പശ്ചാതലത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നവര്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്.സ്വന്തമായി വാഹനമില്ലാതെ അതിര്‍ത്തിലെ മൂലഹള്ളിയില്‍ എത്തുന്നവര്‍ക്ക് പത്ത് കിലോ മീറ്റര്‍ ദൂരെ ഉള്ള  കോവിഡ് ഫെസിലിറ്റേഷന്‍ സെന്ററിലേക്ക് ജീപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.ഒമ്പത് തുറന്ന ജീപ്പുകള്‍ ഇതിനായി ഡ്രൈവര്‍ കാബിന്‍ വേര്‍തിരിച്ച് സുരക്ഷിതമാക്കി ഉപയോഗിക്കുന്നു.െ്രെഡവര്‍മാര്‍ക്ക് ഫേസ് ഷീല്‍ഡ് മാസ്‌ക് സാനിറ്റെസര്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധന കഴിഞ്ഞ് ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും യാത്ര തുടരാന്‍ ടാക്‌സി വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സര്‍ക്കാര്‍ നിശ്ചയിച്ച വാടക മാത്രം നല്‍കി സുരക്ഷിതമായി യാത്ര സൗകര്യം ഒരുക്കാന്‍ രാവിലെ ഏഴു മുതല്‍  രാത്രി പന്ത്രണ്ട് മണിവരെ സുസജ്ജമായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാവും.

മുത്തങ്ങ ഫോറസ്റ്റ് ചെക്‌പോസ്റ്റിനു സമീപത്തും കല്ലൂരിലും ഉള്ള കോവിഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തപ്പെടുന്നവരുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുത്തങ്ങ ആര്‍ ടി ഒ ചെക് പോസ്റ്റും ബത്തേരി സബ്  ആര്‍ ടി ഒ ഓഫീസും കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മൂല ഹള്ളിയ്ക്കും കോവിഡ് 19 ഫെസിലിറ്റേഷന്‍ സെന്ററിനും ഇടയില്‍ ഉള്ള യാത്ര നിരീക്ഷിക്കുന്നതിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള മൊബൈല്‍ കണ്‍ട്രോള്‍ റൂമില്‍ രണ്ട് ഉദ്യോഗസ്ഥരുടെ സേവനം എപ്പോഴും ലഭ്യമാകും.മുത്തങ്ങ വഴി വരുന്നവര്‍ക്ക് വാഹന സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഗൂഗിള്‍ ഫോം ഉപയോഗപ്പെടുത്തി മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യം ആവശ്യം ഉള്ളവര്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.https://forms.gle/BPuicgkbsR7g9aPD9

1500 സിസിക്ക് താഴെ ഉള്ള ഇന്‍ഡിക, സ്വിഫ്റ്റ്, എടിയോസ് , പോലുള്ള വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 15 രൂപയും1500 സിസിക്ക് മുകളിലുള്ള ബൊലേറൊ , സ്‌കോര്‍പിയോ, ഇന്നോവ ടവേര പോലുള്ള വണ്ടികള്‍ക്ക് 17 രൂപയും ആണ് സര്‍ക്കാര്‍ നിശ്ചയിച്ച ചാര്‍ജ് . കോവി ഡ് ദുരിതത്തിലും സഹജീവികളോടുള്ള അനുഭാവം കാണിച്ച് നിശ്ചിത വാടകയിലും കുറച്ചാണ് ഇവര്‍ ഈടാക്കുന്നത്.

യാത്രാ പാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും ഒഴിവാക്കി യാത്ര സുഖമമാക്കാന്‍ സര്‍ക്കാര്‍ അനുമതി വാങ്ങി യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് വാഹന സൗകര്യം ലഭ്യമാക്കുക.ആര്‍ ടി ഒ വയനാട്, എന്‍ഫോര്‍സ്മന്റ് ആര്‍ ടി ഒ വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്യാത്രാ സൗകര്യങ്ങളെക്കുറിച്ചുള്ള പുരോഗമനപരമായ നിര്‍ദ്ദേശങ്ങളും പരാതികളും താഴെ കൊടുത്ത മൊബൈല്‍ നമ്പറിലോ ഇമെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്.

Mobile:82817 86075

email   transitmvdcovid19@gmail.com

kl12.mvd@kerala.gov.in

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ പ്രവര്‍ത്തന സജ്ജമായി
  • കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി പഞ്ചാരക്കൊല്ലി നിവാസികള്‍
  • മാനന്തവാടി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി വിടവാങ്ങി
  • എംഡി എം എ യുമായി ഹോം സ്‌റ്റേ ഉടമ പിടിയില്‍
  • രാജവെമ്പാലയെ തോട്ടില്‍ നിന്നും പിടികൂടി
  • അന്ന് കൗതുകം; ഇന്ന് നൊമ്പരം ! പുല്‍പ്പള്ളി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു
  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
  • ഭാര്യയേയും, ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മര്‍ദനം;യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show