അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

കോഴിക്കോട്:ലോക്ക് ഡൗണ്‍ കാരണം മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്.നാട്ടിലെത്താന്‍ സാധിക്കാതെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്നവരെയാണ് ആദ്യഘട്ടമെന്ന നിലയില്‍ മൂന്നു ബസ്സുകളിലായി നാട്ടിലെത്തിച്ചത്. രാവിലെ സംസ്ഥാന അതിര്‍ത്തിയിലെത്തിയ യാത്രക്കാരെ വൈദ്യപരിശോധനക്ക് ശേഷം കല്‍പ്പറ്റയില്‍ വെച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ വെള്ളവും മറ്റ് അവശ്യ സാധനങ്ങളും നല്‍കി സ്വീകരിച്ചു. പിന്നീട് ഇവരെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്‌റ് പ്രവര്‍ത്തകരായ ലിന്‍ജോ എസ്തപ്പാന്‍, ഉത്തര വിജയന്‍, സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നീ കേന്ദ്രങ്ങളിലെത്തിച്ചു. അടുത്ത ഘട്ടമെന്ന നിലയില്‍ ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ എത്തിക്കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍