പിക്ക് അപ്പ് ജീപ്പുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

മാനന്തവാടി:മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് വെച്ച് പിക്ക് അപ്പ് ജീപ്പുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടി ഇരിക്കൂര്‍ സ്വദേശി മര്‍ഷൂദ്, കര്‍ണ്ണാടക സ്വദേശി നാഗരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറിയുമായി ഇരിട്ടിയിലേക്ക് പോകുകയായിരുന്ന പിക്കപ്പും, പച്ചക്കറിയിറക്കിയ ശേഷം ഹാന്റ് പോസ്റ്റിലേക്ക് പോകുകയായിരുന്ന മറ്റൊരു പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാനന്തവാടി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് പരിക്കേറ്റ മര്‍ഷൂദിനെ പുറത്തെടുത്തത്. ഇരുവരേയും വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇരുവരുടേയും പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് ആദ്യ വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍