കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !

മാനന്തവാടി: ബാവലി വഴി മൈസൂരു പോകുന്നവര്‍ക്ക് കഠിന പാതയൊരുക്കി കാത്തിരിക്കുകയാണ് കര്‍ണാടക.ടാറിങ് പാടേ തകര്‍ന്ന പാതയില്‍ വലിയ കുഴികള്‍ കൂടി നിറഞ്ഞതോടെ യാത്ര തീര്‍ത്തും ദുഷ്‌കരമായിരിക്കുകയാണ്. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാത ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയതുമാണ്. ബാവലി മുതല്‍ മച്ചൂര്‍ വരെയുള്ള 10 കിലോമീറ്റര്‍ ഭാഗത്ത് നിലവില്‍ കര്‍ണാടക പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ജോലിക്കും കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പല വിധ തടസ്സങ്ങളും ഉയര്‍ത്തുന്നുണ്ട്. റോഡ് പണിക്കുള്ള വാഹനങ്ങള്‍ പലപ്പോഴും തടയുന്നതും റോഡരികില്‍ മണ്ണ് നിക്ഷേപിക്കാന്‍ അനിവദിക്കാത്തതും എല്ലാം ഇതിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിസന്ധികളെ അതിജീവിച്ച് 20 കോടി രൂപ ചെവില്‍ പ്രാഥമിക നവീകരണം പുരോഗമിച്ച് വരികയാണ്. എന്നാല്‍ മച്ചൂര്‍ മുതല്‍ ബെള്ള വരെയുള്ള 5 കിലോമീറ്ററില്‍ അധികം വരുന്ന ഭാഗത്ത് പേരിന് പോലും റോഡ് നിലവിലില്ലാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്. മഴ പെയ്തതിനാല്‍ ചളി വെള്ളം നിറഞ്ഞുകിടക്കുന്ന വലിയ കുണ്ടും കുഴിയും താണ്ടി വേണം വാഹനങ്ങള്‍ക്ക് കടന്ന് പോകുന്നതിന്.
മച്ചൂര്‍ മുതല്‍ വനാതിര്‍ത്തി വരെയും റോഡിന് വീതിയില്ലാത്തത് അപകട സാധ്യത ഉയര്‍ത്തുണ്ട്. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ രാത്രിയാത്രാ ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്ന പാതയാണിത്. എന്നാല്‍ ഈ സമയത്തും കര്‍ണാടക വനപാലകരുടെ മേല്‍നോട്ടത്തില്‍ വിദേശികള്‍ അടക്കമുള്ള യാത്രക്കാരുമായി കാനന സവാരിക്ക് 50 ല്‍ ഏറെ വാഹനങ്ങളാണ് വനത്തിനുള്ളില്‍ സര്‍വീസ് നടത്തുന്നത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബൈരക്കുപ്പ, മച്ചൂര്‍, ബാവലി എന്നിവിടങ്ങളിലെ സാധാരണക്കാര്‍ക്ക് രാത്രിയില്‍ ചികിത്സ തേടി ആശുപതിയില്‍ എത്താന്‍ പോലും കഴിയാത്ത അവസ്ഥ നിലനില്‍ക്കവെയാണ് വനം വകുപ്പിന്റെ കീഴില്‍ സഫാരി നടത്തുന്നതെന്ന് ആരോപണമുണ്ട്. റോഡ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വൈകിട്ട് 6 മുതല്‍ ഉള്ള രാത്രിയാത്രാ ഗതാഗത നിയന്ത്രണം രാത്രി 9 മുതലായെങ്കിലും പരിമിതപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍