OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം:സജി ശങ്കര്‍.

  • Ariyippukal
03 Mar 2020

കല്‍പ്പറ്റ:മേപ്പാടിയില്‍ പ്രളയ സഹായം ലഭിക്കാത്തതിന്റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്ന് ബി.ജെ.പി ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍. പുത്തുമല ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ അര്‍ഹമായ നഷ്ട പരിഹാരം നല്‍കാനോ തയ്യാറാവാതിരുന്നതിന്റെ ഫലമായാണ് സനലിന്റെ ജീവന്‍ നഷ്ടപ്പെട്ടത് . ദുരന്തത്തിന് ഒരു വയസാകുമ്പോഴും, ഗവണ്‍മെന്റ് പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരം രൂപ പോലും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ഇനിയും ലഭ്യമായിട്ടില്ല. പഞ്ചായത്തിലും കലക്ട്രേറ്റിലും കയറിയിറങ്ങി മനസു മടുത്ത കുടുംബങ്ങളെ സര്‍ക്കാര്‍ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പ്രളയ ദുരിതാശ്വാസ തുക വകമാറ്റി ചിലവഴിക്കുകയും കയ്യിട്ടു വാരുകയും ചെയ്തതിലൂടെ പ്രളയബാധിതരെ വഞ്ചിക്കുകയുമാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. മനുഷ്യാവകാശ ലംഘനം നടത്തിയ ഭരണാധികാരികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ നരഹത്യക്ക് കേസെടുക്കണം . ജീവന്‍ നഷ്ടമായ സനലിന്റെ  കുടുംബത്തിന് അടിയന്തിരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായ ആളുകള്‍ക്ക് എത്രയും പെട്ടന്ന് പുനരധിവാസവും നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show