നിയന്ത്രണം വിട്ട ജീപ്പ് പുഴയിലേക്ക് മറിഞ്ഞു;രണ്ട് പേര്‍ക്ക് നിസാര പരിക്ക്; ജീപ്പ് പുറത്തെടുക്കാനായില്ല

മാനന്തവാടി :മാനന്തവാടി പെരുവക മുത്തപ്പന്‍ മടപ്പുര ഇല്ലത്തുവയല്‍ റോഡില്‍ നിന്നും നിയന്ത്രണംവിട്ട ജീപ്പ് പുഴയിലേക്ക് മറിഞ്ഞു രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. അമ്പുകുത്തി സ്വദേശി ശ്യാം, ചെറ്റപ്പാലം സ്വദേശി രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ജീപ്പിനോടൊപ്പം പുഴയില്‍ മുങ്ങിയെങ്കിലും സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. നിസാരപരിക്കേറ്റ ഇവര്‍ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരോടൊപ്പം ജീപ്പിലുണ്ടായിരുന്ന മറ്റൊരാള്‍ ചാടിരക്ഷപ്പെട്ടതായി പറയുന്നു. പുഴയില്‍ പൂര്‍ണ്ണമായും മുങ്ങിപോയ ജീപ്പ് ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.മറ്റാരെങ്കിലും പുഴയിലകപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഫയര്‍ഫോഴ്‌സ് സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയശേഷം ആരുമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തിരച്ചിലവസാനിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍