ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു ;യാത്രികക്ക് പരിക്ക്

കാട്ടിക്കുളം:കാട്ടിക്കുളം വെള്ളാഞ്ചേരി വെണ്ടേക്ക് പരിസരത്ത് വെച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു.പാല്‍വെളിച്ചം കാവിക്കല്‍ കാട്ടുങ്ങല്‍ വീട്ടില്‍ രവി സാവിത്രി ദമ്പതികളുടെ മകന്‍ മണികണ്ഠന്‍ (35) ആണ് മരിച്ചത്.പരിക്കേറ്റ യാത്രക്കാരി പനവല്ലി വില്ലി കൊല്ലി കപ്യാര്‍ മല മേരി മനോജ് (33) ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അപകടം. വാഹനത്തിനടിയില്‍പ്പെട്ട മണികണ്ഠനെ ജില്ലാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. സഹോദരങ്ങള്‍: പദ്മിനി (ആയുര്‍വ്വേദ യോഗ വില്ല, കുറുവ ) , ശാരദ, ഷാഹിദ് (ഡി.എം.സി കുറുവ ) , ഗണേഷ് (ഡിടിപിസി കുറുവ ).സംസ്‌കാര ചടങ്ങ് ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കgം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍