ജികെപിഎ യുഎഇ ചാപ്റ്റര്‍ ഇശല്‍ പൂക്കള്‍ സീസണ്‍ 2 വര്‍ണ്ണാഭമായി സംഘടിപ്പിച്ചു
ഷാര്‍ജ:പ്രവാസ ലോകത്തെ കഴിവുറ്റ കലാകാരമാരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇശല്‍ പൂക്കള്‍ സീസണ്‍ 2 സംഘടിപ്പിച്ചു. ജികെപിഎ ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് നോയല്‍ പരിപാടി ഉത്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ മുഖ്യാഥിതിയായിരുന്നു.ജികെപിഎ ഗ്ലോബല്‍ ചാപ്റ്റര്‍,സ്‌റ്റേറ്റ് ഭാരവാഹികള്‍,പ്രവാസ ലോകത്തെ മികച്ച വ്യക്തിത്വങ്ങള്‍,സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍,വിവിധ മേഖലകളിലെ ബഹുമുഖ വ്യക്തിപ്രഭാവങ്ങള്‍ എന്നിവര്‍ സാക്ഷ്യ വഹിച്ച പരിപാടി കാണികള്‍ക്ക് പ്രവാസലോകത്തെ മികച്ച കലാവിരുന്നായി മാറി.രാവിലെ 10 മണി മുതല്‍ ആരംഭിച്ച കലാപരിപാടികള്‍ വൈകുന്നേരം 6 മണിയോടെ അവസാനിച്ചു.
കോര്‍ മെമ്പര്‍ തോമസ് ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഷാര്‍ജ കണ്‍വീനര്‍ സതീഷ് നന്ദി രേഖപ്പെടുത്തി. ഏകദേശം 40 ഇനങ്ങളില്‍ 256 കലാകാരന്മാര്‍ അരങ്ങില്‍ വിസ്മയപ്രകടനങ്ങള്‍ നടത്തി . പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ രാജേഷ് നായര്‍,യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് ദിലീപ് കൊട്ടാരക്കര ട്രഷറര്‍ മുത്തു പട്ടാമ്പി, ജോ. സെക്രട്ടറി ബിജോയ് വടക്കാഞ്ചേരി, വനിതാവേദി പ്രസിഡന്റ് ഷൈനി ബൈജു, റഷീദ്, ബഷീര്‍, വീണ,ഷിജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വ്യത്യസ്തമായ ഒരു സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടി സമാപിച്ചു. സമൂഹത്തിനു ഗുണപ്രദമാകുന്ന ഇത്തരം പരിപാടികളുമായി തുടര്‍ന്നും മുന്നോട്ട് പോകുമെന്നും, പലതായി നിന്നാല്‍ നഷ്ടപ്പെടുന്നത് ഒരുമിച്ചു നിന്നു നേടിയെടുക്കാന്‍ പ്രവാസി മലയാളികള്‍ ഒരുമിക്കണമെന്നും ഏഗജഅ യു.എ.ഇ ചാപ്റ്റര്‍ സെക്രട്ടറിയും ഗ്ലോബല്‍ മെംബെര്‍ഷിപ്പ് കോര്‍ഡിനേറ്ററും ആയ ശ്രീ. വര്‍ഗീസ് ചാക്കോ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍