OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അട്ടപ്പാടി മാതൃകയില്‍ അപ്പാരല്‍ പാര്‍ക്ക് വയനാട്ടിലും പരിഗണിക്കും:മന്ത്രി എ.കെ.ബാലന്‍; അംബേദ്കര്‍ സമഗ്ര കോളനി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

  • Mananthavadi
15 Dec 2019

തൃശ്ശിലേരി:അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ അപ്പാരല്‍പാര്‍ക്ക് പോലുള്ള തൊഴില്‍  യൂണിറ്റുകള്‍ വയനാട്ടിലും പരിഗണിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.തൃശ്ശിലേരി ചേക്കാട്ട് കോളനിയില്‍ അംബേദ്കര്‍ സമഗ്ര കോളനി വികസനം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ആദിവാസി ക്ഷേമത്തിന് സമഗ്രമായ പദ്ധതികളാണ് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്. മാനന്തവാടി െ്രെടബല്‍ ഓഫീസിന് കീഴില്‍ വരുന്ന  എട്ടു കോളനികളാണ് ആദ്യഘട്ടത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്. ഒരു കോടി രൂപ വീതം വകയിരുത്തിയാണ്  ഓരോ കോളനികളിലും  എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നത്. ജില്ലയില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോളനികളാണ് ഉയരുക.   നിലിവില്‍ തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ മാത്രമാണ് കോളനികളിലുള്ള ആദിവാസികള്‍ക്ക് ആശ്രയം. ഇതില്‍ നിന്നും വ്യത്യസ്തമായി വിവിധ തൊഴില്‍ മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കി ഇവര്‍ക്കായി കൂടുതല്‍ അവസരം ഒരുക്കും. മികവുറ്റ രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നതിന് അവസരം ഒരുക്കും. വിസ, പാസ്‌പോര്‍ട്ട്, വിമാന ടിക്കറ്റ് ചാര്‍ജ്ജ് തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ വഹിക്കും. സൊസൈറ്റികള്‍ രൂപവത്കരിച്ച് പ്രാദേശികമായ തൊഴില്‍ സംരംഭങ്ങളും ഗോത്ര വിഭാഗങ്ങള്‍ക്കായി ഒരുക്കും.കോളനികളുടെ ശോചനീയാവസ്ഥകള്‍ മാറുന്നത് ഇവരുടെ ജീവിതക്രമങ്ങളെയും മാറ്റും. ഭൂമിവിതരണം വീടുകളുടെ നിര്‍മ്മാണം എന്നിവയിലടക്കം വലിയ മുന്നേറ്റമാണ് നടക്കുന്നത്.  സുസ്ഥിരമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പിന്തുണ വേണമെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മായദേവി, പി.വി.ബാലകൃഷ്ണന്‍, കെ.അനന്തന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ഐ.റ്റി.ഡി.പി. ഓഫീസര്‍ കെ.സി.ചെറിയാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഊരുമൂപ്പത്തി വെള്ളമ്മ ചേക്കാട്ട് മന്ത്രി എ.കെ.ബാലന് ഉപഹാരം നല്‍കി.  സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഒരു സ്വര്‍ണ്ണം, ഒരു വെളളി 2 വെങ്കലം മെഡലുകള്‍  നേടിയ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അമ്മാനി കോളനിയിലെ എ.ബി വിമലിനെ ചടങ്ങില്‍ ആദരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട്ട്, കൈതവള്ളി, പുഴവയല്‍ കോളനികള്‍ വെള്ളമുണ്ട പഞ്ചായത്തിലെ പടക്കോട്ടുകുന്ന്, പുറവഞ്ചേരി കാക്കഞ്ചേരി കോളനികള്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ പാലിയണ, വീട്ടിയാമ്പറ്റ, കുന്നിയോട് എന്നീ കോളനികളാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ വരുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show