OPEN NEWSER

Wednesday 17. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അതിജീവനത്തിന് നക്ഷത്രത്തിളക്കം..!  ക്രിസ്തുമസ് വിപണി സജീവമാകുന്നു 

  • Mananthavadi
15 Dec 2019

മാനന്തവാടി:നിറങ്ങള്‍ കെടുത്തി സ്വപ്നങ്ങള്‍ നശിപ്പിച്ച പ്രളയത്തിനുശേഷം വീണ്ടും വിപണിക്ക് നക്ഷത്രത്തിളക്കം.കനത്ത മഴ നല്ല ഒരു ഓണക്കാലം നശിപ്പിച്ചപ്പോള്‍  ഈ ക്രിസ്മസ് കാലത്ത് വിപണി സജീവമാക്കുകയാണ് വ്യാപാരികള്‍.സാധാരണയിലും നേരത്തേ ഡിസംബര്‍ ആദ്യവാരം തന്നെ സജീവമായിരിക്കുകയാണ് ക്രിസ്മസ് വിപണികള്‍.ഓടിനടന്ന് കത്തുന്ന എല്‍ഇഡി ലൈറ്റ് മുതല്‍ പഴമയെ ഓര്‍മ്മപ്പെടുത്തുന്ന പേപ്പര്‍ നക്ഷത്രങ്ങള്‍ വരെ വിപണിയിലുണ്ട്.കാണാന്‍ കൗതുകവും ഇഷ്ടവും തോന്നുന്ന  വ്യത്യസ്ത തരം നക്ഷത്രങ്ങള്‍ ക്രിസ്തുമസ് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ട്.  ഇത്തവണയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ തന്നെയാണ് കൂടുതല്‍.വിവിധ വര്‍ണ്ണങ്ങളില്‍ മിന്നിമറയുന്ന എല്‍ഇഡി ലൈറ്റുകള്‍ ഉള്ള നക്ഷത്രങ്ങളാണ് വില്‍പ്പനയ്‌ക്കെത്തിയതില്‍ ഭൂരിഭാഗവും.എല്‍ഇഡി ലൈറ്റ് നക്ഷത്രങ്ങള്‍ക്ക് 75 രൂപ മുതല്‍ 800 രൂപ വരെ വിലയുണ്ട്  പേപ്പര്‍ നക്ഷത്രങ്ങളും വിപണിയില്‍ സജീവമായി ഉണ്ട് 5 രൂപ മുതല്‍ 100 രൂപ വരെയുള്ളവയാണത്.  ക്രിസ്മസ് ട്രീ ഉണ്ടാക്കുവാനും പുല്‍ക്കൂട് ഒരുക്കുവാനും ഇനി ആരും ബുദ്ധിമുട്ടേണ്ടതില്ല 85 രൂപ മുതല്‍ 2000 രൂപ വരെയുള്ള ക്രിസ്മസ്ട്രീകള്‍ വിപണിയിലുണ്ട്,  പുല്‍ക്കൂട് ഒരുക്കുവാനുള്ള പ്ലാസ്റ്റിക് പുല്ലുകള്‍ വളരെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് 65 രൂപ മുതല്‍ 300 രൂപ വരെയുള്ളവ  വിപണിയില്‍ നിന്ന് ലഭിക്കും എന്നാല്‍ ഏറ്റവും കൗതുകകരമായ കാര്യം പുല്‍ക്കൂട് തന്നെ  വിപണിയില്‍ ഉണ്ടെന്നതാണ് 275 രൂപ മുതല്‍ 2000 രൂപ വരെയുള്ള പുല്‍ക്കൂടുകള്‍ ലഭിക്കും, പുല്‍ക്കൂട്ടില്‍ വെക്കുന്നതിനുള്ള കൃബ് സെറ്റുകള്‍  250 രൂപയുടെ ചെറിയ ക്രിബ് സെറ്റ് മുതല്‍ 1500 രൂപയുടെ മനോഹരമായതും വലിയതുമുണ്ട്.  ക്രിസ്മസ് ട്രീയും പുല്‍ക്കൂടുമലങ്കരിക്കുന്ന വിവിധ തരം മാലകള്‍ ക്രിസ്മസ് പപ്പയുടെ മുഖം മൂടികള്‍ പാസ്റ്റിക്കിന്റെ 65 രൂപവിലയുള ഇത് മുതല്‍ തുണി കൊണ്ടും നാരുകൊണ്ടു മുണ്ടാക്കി 1000 രൂപവരെയുള്ളതുണ്ട്

 വടി, നീളന്‍ കോട്ട് എല്ലാം കടകളിലെത്തി നവമാധ്യമങ്ങള്‍ ലോകം കീഴടക്കിയെങ്കിലും 5 രൂപയുടെ കുഞ്ഞന്‍ ക്രിസ്മസ് കാര്‍ഡ് മുതല്‍ 250 രൂപയുടെ അടിപൊളി ആശംസ കാര്‍ഡുകള്‍ വരെ വിപണിയിലിറക്കിയിട്ടുണ്ട് വ്യാപാരികള്‍.,

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പനമരംകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ പിടിയില്‍
  • ചുരം ബൈപ്പാസ് റോഡ്;ജനകീയ സമരജാഥ ആരംഭിച്ചു
  • ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്
  • ഭാര്യയേയും, ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മര്‍ദനം;യുവാവ് അറസ്റ്റില്‍
  • ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show