വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പുല്‍പ്പള്ളി:സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കൈവരിച്ച പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളേയും അവരെ പരിശീലിപ്പിച്ച ഗുരു കലാമണ്ഡലം റെസി ഷാജി ദാസിയേയും വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്ആദരിച്ചു.ചടങ്ങ് സി.ഡി ബാബു ഉല്‍ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ പുല്‍പ്പള്ളി പ്രസ് ക്ലബ് സെക്രട്ടറി ശ്രാവണ്‍ സിറിയക് നല്കി. ബെന്നി മാത്യു അധ്യഷത വഹിച്ചു.ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ ആര് ജയരാജ് സ്കൂള്‍ മനേജര്‍ കെ.ആര് ജയറാം, ഹെഡ്മാസ്റ്റര് കെ.പി ഗോവിന്ദന് കുട്ടി, പി.ടി എ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍, മദര്‍ പി.ടി എ പ്രസിഡണ്ട് അനിഷ ദേവി., കെ.ആര്.ജയശ്രീ, റെസി ഷാജി, എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍