ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ചു

മേപ്പാടി :മേപ്പാടി ചുണ്ടേല്‍ റൂട്ടില്‍ നാല്‍പ്പത്താറിനും കാപ്പം കൊല്ലിക്കുമിടയില്‍ അഞ്ചല്‍ക്കാരന്‍ വളവില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. കൊയിലാണ്ടി നൊച്ചാട് നെല്ലിയുള്ളകണ്ടി ഗഫൂറിന്റെ മകന്‍ നിസാം (22),പേരാമ്പ്ര പാറമ്മല്‍ അബൂബക്കറിന്റെ മകന്‍ അസ്ലം (22) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും ടിപ്പറിനടിയിലേക്ക് പോകുകയും ഇരുവര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും ആദ്യം നിസാമും തുടര്‍ന്ന് വൈകുന്നേരത്തോടെ അസ്ലമും മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍