ക്ലീന്‍ അപ് ദ വേള്‍ഡ്; പ്രവാസി വയനാട് യുഎഇ യും പങ്കാളികളായി
യുഎഇ:ശുചിത്വമുള്ള നാട്ടില്‍ ആരോഗ്യത്തോടെ ജീവിക്കാം എന്ന സന്ദേശവുമായി യുഎഇ യുടെ നാല്‍പ്പത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍ അപ് ദ വേള്‍ഡ് പരിപാടിയില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും പ്രവാസി വയനാട് യുഎഇ പങ്കാളികളായി. നൂറുകണക്കിന് വയനാട്ടുകാര്‍ പങ്കെടുത്ത പരിപാടിയില്‍ ദുബായ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരില്‍ നിന്നും പ്രവാസി വയനാട് യുഎഇ പ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.പ്രവാസി വയനാട് യുഎഇ ഭാരവാഹികളായഅയൂബ്ഖാന്‍ ഷാര്‍ജ,സാബു പരിയാരത്ത് അബുദാബി,സൈതലവി ദുബായ് ,മൊയ്തു മക്കിയാട് ദുബായ് നൗഷാദ് കുളങ്ങരത്ത് ഉമ്മുല്‍ഖുവൈന്‍,അഡ്വ.യു.സി അബ്ദുല്ല ഷാര്‍ജ ,ഷിനോജ് തോപ്പില്‍ അജ്മാന്‍,ഗിരീഷ് ഷാര്‍ജ,സുനില്‍ വിക്ടോറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍