സീബ്രാലൈനിലും രക്ഷയില്ല..!സീബ്രാ ലൈനില്‍ കൂടി റോഡ് മുറിച്ചുകടക്കവെ പിക്കപ്പ് ജീപ്പ് തട്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ദ്വാരക: റോഡ് മുറിച്ച് കടക്കുന്നതിനിടെ സീബ്രാലൈനില്‍ വെച്ച് പിക്കപ്പ് ജീപ്പ് തട്ടി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സി. അനില്‍ (13), സി. അനീഷ് (13), അജയ്‌ഘോഷ് (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം ദ്വാരകയില്‍ വെച്ചാണ് സംഭവം.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു വിദ്യാര്‍ത്ഥിയുടെ അസ്ഥിക്ക് പൊട്ടലുണ്ട്.നാലംമൈല്‍ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടമുണ്ടാക്കിയത്. മാനന്തവാടി പോലീസ് കേസെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍