OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പേരിയ ചുരത്തില്‍ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു ;മാനന്തവാടി സ്വദേശികളടക്കം നിരവധി പേര്‍ക്ക് പരിക്ക്; പരിക്ക് സാരമുള്ളതല്ലെന്ന് ആദ്യ റിപ്പോര്‍ട്ട് 

  • Mananthavadi
04 Nov 2019

നിടുംപൊയില്‍:തലശ്ശേരി  മാനന്തവാടി ചുരം പാതയില്‍ സെമിനാരിവില്ലക്ക് സമീപം ടെമ്പോ ട്രാവല്ലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.പരിക്കേറ്റവരെ പേരാവൂരൂലിലെ  വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ തലശ്ശേരിയിലേക്ക് കൊണ്ടുപോയി.മാനന്തവാടി എരുമത്തെരുവില്‍ നിന്നും താഴെ ചൊവ്വയിലേക്ക് വിവാഹ സത്ക്കാരത്തിനായി പോയവര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍ പെട്ടത്. മാനന്തവാടിക്കാരും, താഴെ ചൊവ്വ ക്കാരും പരിക്കേറ്റവരിലുണ്ട്.സംഭവമറിഞ്ഞെത്തിയ പ്രദേശവാസികള്‍ പരിക്കേറ്റവരെ അതുവഴി വന്ന വാഹനങ്ങളില്‍ ആശുപത്രികളിലെത്തിക്കാന്‍ നേതൃത്വം നല്‍കി. ഇന്നലെ വിവാഹിതനായ മാനന്തവാടി എരുമത്തെരുവ് സ്വദേശി ഷിബിന്റെ വിവാഹ സല്‍ക്കാരത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show