സ്വകാര്യ ബസ്സും, ട്രാവലറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് പരിക്ക്
മടക്കിമല:മടക്കിമലയ്ക്കും,പുളിയാര്‍ മലയ്ക്കും ഇടയിലായി സ്വകാര്യ ബസ്സും,ട്രാവലറും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. വൈത്തിരി എച്ച്.ഐ.എം യു.പി സ്‌കൂളില്‍ നിന്നും നടവയലില്‍ നടക്കുന്ന വൈത്തിരി ഉപജില്ല കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി പോയ ട്രാവലറും, പടിഞ്ഞാറത്തറ വെണ്ണിയോട് കല്‍പ്പറ്റ സര്‍വ്വീസ് നടത്തുന്ന എം.വി ആന്റ് സണ്‍സ് ബസ്സുമാണ് കൂട്ടിയിടിച്ചത്. എച്ച്.ഐ.എം യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടൊപ്പം ബസ്സിലുണ്ടായിരുന്ന കല്‍പ്പറ്റ എസ്.കെ.എം ജെ അടക്കമുള്ള സ്‌കൂളുകളില്‍ നിന്നുമുള്ള ചില വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയിലും, ഒരാളെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 14 വിദ്യാര്‍ത്ഥികള്‍ക്കും, 13 മുതിര്‍ന്നവര്‍ക്കുമാണ് പരിക്ക്. ട്രാവലര്‍ െ്രെഡവര്‍ ഒഴികെയുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണെന്നാണ് റിപ്പോര്‍ട്ട്. സൗദ (40), കാവ്യ (19), ലിജി (32), സാന്ദ്ര (9), സുമന്‍ ഷ ( 11 ), കവിത (8), കാര്‍ത്തിക (8), സിന്ദു, ബവിത, ഹര്‍ഷാദ്, സുചിത്ര ( 31), നവനയ (8), സഹാന നൂര്‍ (13), ഷീജ (45), ആദി ശ്രീ (12), ആരതി , മഞ്ജുള, അനീഷ (34), ആയിഷ (10), ശിഖ (8), അനുശ്രീ തുടങ്ങിയവര്‍ക്കാണ് പരിക്ക്.അപകടത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അരമണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍