പ്രവാസി വയനാട് യു.എ.ഇ ഈദ് ഓണം 2019 ആഘോഷിച്ചു

യു.എ.ഇ:പ്രവാസി വയനാട് യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈദ്ഓണം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് ചേര്‍ന്ന വിപുലമായ ആഘോഷത്തില്‍ വിവിധ ചാപ്റ്ററുകളില്‍ നിന്നായി 800 ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഓണ സദ്യ, പൂക്കള മത്സരം, പായസ മത്സരം, വടം വലി, വിവിധ കലാ കായിക പരിപാടികള്‍ എന്നിവ ആഘോഷത്തിന് മിഴിവേകി .കലാകായിക പരിപാടികള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സൈഫുദ്ധീന്‍ ബത്തേരി നേതൃത്വം നല്‍കി.തുടര്‍ന്നു സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സ് വ്യവസായ പ്രമുഖനും വയനാട് ജില്ലക്കാരനും ഇന്നോവ ഗ്രൂപ്പ് കമ്പനി ഉടമയുമായ ജോയ് അറക്കല്‍ ഉത്ഘാടനം ചെയ്തു. ചെയര്‍മാന്‍ മജീദ് മടക്കിമല അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ വിനോദ് പുല്‍പള്ളി സ്വാഗതവും, ട്രഷറര്‍ സാബു പരിയാരത് നന്ദിയും പറഞ്ഞു.അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദലി, ഐ.എസ്.സി പ്രസിഡന്റ് മുസ്തഫ മുബാറക്, ജനറല്‍ സെക്രട്ടറി ഐആര്‍ മൊയ്ദീന്‍, വിവിധ ചാപ്റ്റര്‍ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍