വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്;മാനന്തവാടി ഗവ.കോളേജിന് മൂന്നാം സ്ഥാനം
മാനന്തവാടി:കണ്ണൂര്‍ യൂണിവേഴ്സിറ്റി വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവണ്മെന്റ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കിം.സ്റ്റേറ്റ് ചാമ്പ്യന്‍ അനസ് യൂണിവേഴ്സിറ്റി റെക്കോര്‍ഡോടെ ഗോള്‍ഡ് മെഡലും,ഫാസില്‍ സില്‍വര്‍ മെഡലും, അനിഥ് ദിനേശന് ബ്രോണ്‍സ് മെഡലും കരസ്ഥമാക്കി.അനസ് ഈ വര്‍ഷത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ബെസ്റ്റ് ലിഫ്റ്റര്‍ മെഡലും കരസ്ഥമാക്കി. കോളേജ് കായികാധ്യാപകനായ ജംഷാദിന്റെയും, പരിശീലകന് രതീഷിന്റെയും സഹായത്തോടെയാണ് 4വര്‍ഷത്തിന് ശേഷം കോളേജ് മെഡല്‍ കരസ്ഥമാക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍