OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മൊബൈലുകള്‍ക്ക് റേഞ്ചില്ല; മേലെ വരയാല്‍ പ്രദേശം പരിധിയ്ക്ക് പുറത്ത്

  • Mananthavadi
09 Oct 2019

തലപ്പുഴ:ബി.എസ്.എന്‍.എല്‍ മൊബൈലുകള്‍ക്ക് പിന്നാലെ സ്വകാര്യ കമ്പനികളുടെ മൊബൈലുകള്‍ക്കും മേലെ വരയാല്‍ പ്രദേശത്ത് റേഞ്ച് കുറഞ്ഞു.ഇതോടെ നിരവധി ഉപഭോക്താക്കളാണ് ആരുമായും ബന്ധപ്പെടാന്‍ കഴിയാതെ ഈ പ്രദേശത്ത് നട്ടം തിരിയുന്നത്.കഴിഞ്ഞ നാല് മാസത്തിലേറെയായി ഇവിടെ മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.നിലവില്‍ കാപ്പാട്ടുമലയിലാണ് എല്ലാ കമ്പനികളുടെയും മൊബൈല്‍ ടവറുകള്‍ സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ ടവറുകളില്‍ നിന്നാണ് പ്രധാനമായും ഈ പ്രദേശത്തെ മൊബൈലുകള്‍ക്ക് സിഗ്‌നലുകള്‍ ലഭിക്കുന്നത്.

മുമ്പ് ബി.എസ്.എന്‍.എല്‍ മൊബൈലുകള്‍ക്ക് മാത്രമായിരുന്നു നെറ്റ് വര്‍ക്ക് കിട്ടാത്ത പ്രശ്‌നമുള്ളത്.ഇടയ്ക്കിടെ ബി.എസ്.എന്‍.എല്‍ ടവറുകള്‍ പണിമുടക്കുകയും റേഞ്ച് കുറയുകയും ചെയ്തതോടെ പ്രദേശത്തുള്ളവര്‍ പലരും വൊഡാഫോണ്‍,ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്കുകളിലേക്ക് മാറിയിരുന്നു.നാല് മാസം മുമ്പ് വരെ ഈ പ്രദേശത്ത് ഈ കമ്പനികളുടെ നെറ്റ് വര്‍ക്കുകള്‍ക്ക് മികച്ച റേഞ്ച് ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ റേഞ്ച് തീരെയില്ല.കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ പലരും പലതവണ വിളിച്ചിട്ടും ഫലമില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.മേലെ വരയാലിലെ കാവുഞ്ചോല, പാലക്കോളി എന്നിവിടങ്ങളിലാണ് റേഞ്ച് തീരെയില്ലാത്തത്.ഇവിടങ്ങളിലെ കുന്നിന്‍മുകളില്‍ താമസിക്കുന്നവരുടെ മൊബൈലുകള്‍ക്ക് പോലും റേഞ്ചില്ല. സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്കിനെക്കാളും ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക് മെച്ചപ്പെട്ടതോടെ ഉപഭോക്താക്കള്‍ കൂട്ടത്തോടെ ഇതിലേക്ക് വീണ്ടും മാറി തുടങ്ങിയിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show