നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈറ്റ് ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി

കുവൈറ്റ്:കുവൈറ്റ് ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി എന്‍.എച്ച് 766 ലെ സഞ്ചാര സ്വാതന്ത്ര്യ നിരോധനത്തിനെതിരെ അതിശക്തമായി പ്രതിഷേധിക്കുകയും,യുവജന സംഘടനാ നേതാക്കള്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.അലക്‌സ് മാനന്തവാടി അധ്യക്ഷതവഹിച്ച യോഗം കുവൈറ്റ് ഒസിസി നാഷണല്‍ പ്രസിഡണ്ട് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം പൂര്‍ണ്ണമായും വയനാട്ടിലെ ജനങ്ങള്‍ക്ക് നിഷേധിക്കാനുള്ള ഗൂഢനീക്കം ചെറുത്തുതോല്‍പ്പിക്കാനുഉള്ള പ്രമേയം ജസ്റ്റിന്‍ പാടിച്ചിറ അവതരിപ്പിച്ചു.മാണി ചാക്കോ,നാഷണല്‍ കമ്മിറ്റി വയനാട് ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന സി വര്‍ഗീസ് മാരാമണ്‍,അക്ബര്‍ വയനാട് ,സിബി പുല്‍പ്പള്ളി , ജോണ്‍സണ്‍ പടിഞ്ഞാറത്തറ , ജിന്‍സണ്‍ ബത്തേരി ,എന്നിവര്‍ പ്രസംഗിച്ചു.ജോബി വര്‍ഗീസ് നന്ദി പ്രകാശനംനടത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍