പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബത്തേരി:ബത്തേരി ദൊട്ടപ്പന്‍കുളത്ത് പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കണിയാമ്പറ്റ ഗവ.ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തമിള്‍നാട് സ്വദേശി മുരുകന്‍ (37) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 7.45 ഓടെയാണ് അപകടം സംഭവിച്ചത്.തവണ വ്യവസ്ഥയില്‍ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തുണിയും ഗൃഹോപകരണങ്ങളും വില്‍ക്കുന്ന തൊഴില്‍ ചെയ്തു വരികയായിരുന്നു മുരുകന്‍.മൃതദേഹം ബത്തേരി താലൂക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍