OPEN NEWSER

Tuesday 02. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തിരുനെല്ലിയിലെ മാന്‍വേട്ട;സംഘത്തിനെതിരെ ആയുധ നിയമ പ്രകാരം കേസെടുത്തു

  • Mananthavadi
19 Sep 2019

തിരുനെല്ലി :തിരുനെല്ലി അപ്പപാറയില്‍ മാനിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കുന്നതിനിടെ തോക്കും, വെടിമരുന്നുമടക്കം വേട്ട സംഘത്തെ പിടികൂടിയ സംഭവത്തില്‍ തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളായ തിരുനെല്ലി സ്വദേശി ഉണ്ണി,തവിഞ്ഞാല്‍ വിമലനഗര്‍ ആലക്കാമുറ്റം രാമന്‍(46),രാമന്റെ അനുജന്‍ ബാലന്‍, വിമലനഗര്‍ സ്വദേശികളായ വെള്ളരി സുരേഷ്, വെള്ളരി വിനോദ്,പിന്നെ രണ്ട് പേര്‍ എന്നിവര്‍ക്കെതിരയാണ് കേസ് എടുത്തത്.ആംസ് ആക്ട് പ്രകാരവും, എക്‌സപ്ലോസീവ് ആക്ട പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. റെയിഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ് തിരുനെല്ലി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്തംബര്‍ 4 ആണ് കേസിനാസ്പദമായ സംഭവം.

അപ്പപാറ ഷങ്കുമൂല ആക്കൊല്ലി എസ്‌റ്റേറ്റിന് സമീപം വനത്തില്‍ സെപ്തംബര്‍ 4 ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപ്പപാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനിലിന്റെ നേതൃത്വത്തില്‍ പുള്ളിമാനിറച്ചി പിടികൂടിയത്.പട്രോളിംഗിനിടെ വെടിയൊച്ച കേട്ട വനപാലക സംഘം നടത്തിയ തിരച്ചിലിലാണ് മാന്‍വേട്ട കണ്ടെത്തിയത്.വിമലനഗര്‍ ആലക്കാമുറ്റം രാമനെ സംഭവ ദിവസം തന്നെ പിടുകൂടിയിരുന്നു.മറ്റുള്ളവര്‍ പിന്നീട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെയാണ് തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ തെരഞ്ഞെടുപ്പ് : ഡിസംബര്‍ 11 ന് വയനാട് ജില്ലയില്‍ പൊതു അവധി
  • സീബ്ര ലൈനില്‍ വിദ്യാര്‍ത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം; കല്‍പ്പറ്റ പോലീസ് കേസെടുത്തു
  • മസാലബോണ്ട് ലാവ്‌ലിനുള്ള പ്രത്യുപകാരം; ഇ.ഡി നോട്ടീസ് സി.പി എമ്മിനെ സഹായിക്കാനുള്ള ബിജെപിയുടെ തന്ത്രം: രമേശ് ചെന്നിത്തല
  • കുപ്രസിദ്ധ മദ്യവില്‍പ്പനക്കാരന്‍ മുത്തപ്പന്‍ സുരേഷ് അറസ്റ്റില്‍
  • ഭാര്യയെ കൊന്ന കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു
  • പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു
  • വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ കേസ്: യു.പി സ്വദേശി പിടിയില്‍
  • വന്‍ വിലക്കുറവില്‍ മരുന്നുകള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധനകള്‍ കാര്യക്ഷമമാക്കണം: എകെസിഡിഎ
  • എസ്‌ഐആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം
  • ദേശീയ സ്‌കൂള്‍ ഗെയിംസ് മത്സരത്തിനായി മാനന്തവാടിയുടെ താരങ്ങള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show