പശ്ചിമഘട്ടത്തെ രക്ഷിക്കുവാന്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം:പശ്ചിമഘട്ട സംരക്ഷണ സമിതി

കല്‍പ്പറ്റ:പശ്ചിമഘട്ടത്തെ രക്ഷിക്കുവാന്‍ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തമിഴ്‌നാട്ടിലെ നീലഗിരിയും കര്‍ണാടകയിലെ കൂര്‍ഗും ഉള്‍പ്പെടുന്ന സുതാര്യമായ ആവാസവ്യവസ്ഥയില്‍ നിന്ന് വയനാടിനെ വെട്ടിമുറിച്ച് കേരളത്തിന്റെ ഭാഗമായി മാറ്റിയതോടെ വയനാടിന്റെ ദുരിതങ്ങളും ആരംഭിച്ചു.1956 മുതല്‍ 1980 കളില്‍ വയനാട് ജില്ല രൂപപ്പെടും വരെ സ്വന്തമായി അധികാരകേന്ദ്രം ഇല്ലാതിരുന്ന നീണ്ട കാലഘട്ടങ്ങളില്‍ സംസ്ഥാന ഗവണ്‍മെന്റ് നേരിട്ട് നടത്തിയ പ്രകൃതി വിഭവ കൊള്ളയാണ് വയനാടും മറ്റു പ്രദേശങ്ങളും നേരിടുന്ന പ്രകൃതി ദുരന്തങ്ങളുടെ അടിസ്ഥാനകാരണം.35000 ഏക്കര്‍ വനത്തിലെ മുളംകാട് മാവൂര്‍ റയോണ്‍സിന് വെട്ടി വിറ്റതും ആയിരക്കണക്കായ വനഭൂമിയിലെ സ്വാഭാവിക മരങ്ങള്‍ വെട്ടിമാറ്റി തേക്ക് നട്ടതും സ്‌റ്റേറ്റ് ആണ്.വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതിന് പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കപ്പെട്ടു.മുന്നൂറിലധികം നിയമവിരുദ്ധ ക്വാറികള്‍ നടത്തിയതും മറ്റാരുമല്ല.ഈ കാലയളവില്‍ ഒരു ദിവസം 500 ലോഡ് മരം വീതം ചുരമിറങ്ങാന്‍ കൂട്ടുനിന്നതും ഗവണ്‍മെന്റുകളാണ് .
1972 ഇക്കോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയും വ്യക്തമാക്കിയ പരിസ്ഥിതി ലോലപ്രദേശമായ വയനാടിനെയും മറ്റു പ്രദേശങ്ങളെയും നേരിട്ട് നടത്തിയ ചൂഷണത്തിന്റെ തിക്ത ഫലമാണ് വയനാട്ടിലെ ദുരന്തങ്ങള്‍ .മുണ്ടകൈയിലും , കുറിച്യര്‍മലയിലും,പുത്തുമലയിലും മറ്റ് പല ഭാഗങ്ങളിലും നിരന്തരം ഉണ്ടായിട്ടും ഇപ്പോഴും സ്‌റ്റേറ്റിനെ ഉത്തരവുകള്‍ ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി മടിച്ചു നില്‍ക്കുന്നത് ദുരൂഹമാണ്. ഈ മലനിരകളുടെ അടുത്ത മലഞ്ചെരുവിലാണ് കവളപ്പാറ.
അട്ടമലയും ,മുണ്ടകൈയും ചൂരല്‍മലയും ,ഇടുക്കിയും മറ്റു ലോല പ്രദേശങ്ങളും ഇപ്പോഴും ദുരന്ത സാധ്യതകളുള്ള പ്രദേശമാണ് .ദുരിതം സംഭവിക്കുമ്പോള്‍ വിദ്യാലയങ്ങള്‍ കൈവശപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്ന അധികാരികള്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ അതിനായി സൗകര്യപ്പെടുത്തുകയും ,അനുമതിക്കായി കാത്തുകിടക്കുന്ന നിയമവിരുദ്ധ കെട്ടിടങ്ങളും മറ്റു ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും പിടിച്ചെടുക്കാന്‍ ദുരന്തനിവാരണ അതോറിറ്റി തയ്യാറാകണം .ദുരിതബാധിതര്‍ക്ക് സ്ഥിരം സംവിധാനം ലഭിക്കുംവരെ താമസിക്കാന്‍ സൗകര്യപ്പെടുത്തണം.
എല്ലാ അര്‍ത്ഥത്തിലും തകര്‍ന്ന് തരിപ്പണമായ വയനാടിനെ രക്ഷിക്കാന്‍ സംസ്ഥാന നയങ്ങള്‍ മതിയാവില്ല. കേന്ദ്രത്തിന്റെ സഹായവും ഭൂമിശാസ്ത്രപരവും ആവാസവ്യവസ്ഥ മാനദണ്ഡങ്ങളും കണക്കിലെടുത്തുകൊണ്ട് , വയനാട്ടില്‍ ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വരുംദിവസങ്ങളില്‍ നടത്തുന്ന സമര പരിപാടികളുടെ വിജയത്തിനായി 21 അംഗ സ്വാഗത കമ്മിറ്റി രൂപികരിച്ചു .അഡ്വ:ചാത്തുക്കുട്ടി ചെയര്‍മാന്‍,വര്‍ഗീസ് വട്ടക്കോട്ടില്‍ കണ്‍വീനര്‍ ബഷീര്‍ ,ആനന്ദ് ജോണ്‍ ,പി എം ജോര്‍ജ് ,സുരേഷ് ,ഷിബു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
aa