ധനസഹായം നല്‍കി
കുവൈറ്റ്:കടലാക്രമണത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട തിരുവനന്തപുരം ശംഖുമുഖം സ്വദേശിനിയായ ജികെപിഎ അംഗത്തിന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ അടിയന്തിര ധനസഹായം നല്‍കി.ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും സഹായം ലഭ്യമാകാന്‍ ജികെപിഎ ആവശ്യമായ ഇടപെടല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.അസുഖത്തെതുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത മറ്റൊരു ജികെപിഎ അംഗത്തിന് ധനസഹായം നല്‍കാനും യോഗം തീരുമാനിച്ചു.ചാപ്റ്റര്‍ പ്രസിഡണ്ട് പ്രേംസണ്‍ കായംകുളം യോഗം ഉദ്ഘാടനം ചെയ്തു.ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ മെഹബൂല ഏരിയാ കമ്മിറ്റി കണ്‍വീനര്‍ സലീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് സാം മാത്യു സ്വാഗതവും മെഹബൂല ഏരിയ ട്രഷറര്‍ ശ്രീ റിയാസ് പുത്തന്‍വീട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സ്ഥാപക കോര്‍ മെമ്പര്‍ മുബാറക് കാംമ്പ്രത്ത് മുഖ്യപ്രഭാഷണം നടത്തി.ചാപ്റ്റര്‍ സെക്രട്ടറി എം കെ പ്രസന്നന്‍,വനിതാ ചെയര്‍പേഴ്‌സണ്‍ അമ്പിളി , ട്രഷറര്‍ ലിനീഷ്, മെഹബൂലാ ഏരിയ ജോയിന്‍ ട്രഷറര്‍ സിയാബ് പുല്‍പ്പാടന്‍, മെഹബൂല ഏരിയ വനിതാ കോഡിനേറ്റര്‍ ലിസി, കോര്‍ മെംബര്‍മാരായ റഷീദ് പുതുക്കുളങ്ങര,രവി പാങ്ങോട്, മെഹബൂല ഏരിയ മുന്‍ പ്രസിഡന്റ് മുജീബ്.കെ.ടി എന്നിവര്‍ സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു.സാല്‍മിയ ഏരിയ സെക്രട്ടറി അനില്‍ വൃന്ദാവനം, ട്രഷറര്‍ സജിമോന്‍ എന്നിവരും സന്നിഹിതരായിരുന്നു സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ അലിജാന്‍, ബിനു യോഹന്നാന്‍, ഉല്ലാസ് പന്തളം എന്നിവര്‍ ജി കെ പി എ മെമ്പര്‍ഷിപ്പ് / നോര്‍ക്ക/ ക്ഷേമനിധി അപേക്ഷകര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് ആയി പ്രവര്‍ത്തിച്ചു. ഏരിയ ട്രഷറര്‍ റിയാസ് പുത്തന്‍വീട്ടില്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍