പീച്ചങ്കോട് വാഹനാപകടം:പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിമരിച്ചു

മാനന്തവാടി:മാനന്തവാടി പീച്ചങ്കോട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിമരിച്ചു.ദ്വാരക ഐടിസി വിദ്യാര്‍ത്ഥിയായ കാവുംമന്ദം എച്ച്.എസ് ചാക്കാലക്കുന്നേല്‍ സണ്ണി-ജയ ദമ്പതികളുടെ മകന്‍ സി.എസ് അനൂപ് (19) ആണ് മരിച്ചത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.അപകടത്തില്‍ ദ്വാരക ഐടിസി വിദ്യാര്‍ത്ഥിയും അനൂപിന്റെ സഹപാഠിയുമായ പുല്‍പ്പള്ളി മാരപ്പന്‍മൂല അധികാരത്ത് ടോമിയുടെ മകന്‍ അലോയ്‌സ് ടി ജോസ് (21) ഇന്നലെ മരണപ്പെട്ടിരുന്നു.അമല്‍,അഭി എന്നിവര്‍ അനൂപിന്റെ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍