അധ്യാപകനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;മരണ കാരണം ഹൃദയാഘാതം
മാനന്തവാടി:മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വയനാട് ഗവ.എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ.പ്രൊഫസര്‍ തിരുവനന്തപുരം ആറാമട കൊങ്കളം കാഞ്ഞിരംവിള വീട്ടില്‍ സദാശിവന്‍ (46) ന്റെ മരണം ഹൃദയാഘാതം മൂലം.ജില്ലാശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മരണകാരണം ഹൃദയാഘാതമാണെന്ന് ബോധ്യപ്പെട്ടത്.പായോടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇദ്ദേഹം ശനിയാഴ്ച്ചയാണ് ലോഡ്ജില്‍ മുറിയെടുത്തത്.വാതില്‍ തുടര്‍ച്ചയായി അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ഭാര്യ:ഷീജ മക്കള്‍:ശ്രേയ,സന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍