റോഡരികിലെ ചളി വിനയായി ലോറിയും പിക്കപ്പും കൂട്ടിയിടിച്ചു

വെള്ളമുണ്ട:കുറ്റിയാടി-തരുവണ റൂട്ടില്‍ വെള്ളമുണ്ട കൃഷിഭവന് സമീപം ലോറിയും പിക്കപ്പും കൂട്ടിയിടിച്ചു.ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.പുതുതായി പ്രവൃത്തി കഴിഞ്ഞ ലെവലൈസ്ഡ് റോഡിന്റെ വശങ്ങളില്‍ മണ്ണ് നിറച്ചിരുന്നു.ഇത് മഴ പെയ്തതോടെ ചളിയായി റോഡിലേക്ക് ഒഴുകി പരക്കുകയും, ഇത് ഒഴിവാക്കാന്‍ ശ്രമിച്ച പിക്കപ്പും, എതിരെ വന്ന ലോറിയും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ കുടുങ്ങി പോയതോടെ റോഡില്‍ നിന്ന് മാറ്റാന്‍ പറ്റാത്ത അവസ്ഥയിലായി.തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.വെള്ളമുണ്ടയില്‍ നിന്നും എത്തിച്ച ജെ സി ബി ഉപയോഗിച്ച് ലോറി വലിച്ച് മാറ്റിയാണ് പോലീസ് ഗതാഗതം പുനഃസ്ഥാപിച്ചത്.റോഡില്‍ പലയിടത്തും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് വീണ്ടും അപകടങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍