ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 900 കോടി രൂപ ഉപയോഗിച്ച് വിദ്യാഭ്യാസ വായ്പ പൂര്‍ണ്ണമായും എഴുത്തള്ളണമെന്ന് ആവശ്യപ്പെട്ട് എഡ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.2017ല്‍ സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ 2016 മര്‍ച്ച് 31 വരെ കുടിശ്ശികയായ മുഴുവന്‍ വായ്പകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.എന്നാല്‍ എല്ലാ വിദ്ധ്യാര്‍ത്ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താത് കൊണ്ടും അനുവദിച്ച തുകയുടെ 10% മാത്രമെ സര്‍ക്കാരിന് വിനിയോഗിക്കാന്‍ കഴിഞ്ഞുള്ളു, അതിനാല്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിച്ചില്ലെന്നുള്ളത് ഖേദകരമാണ്. ബാക്കിയുള്ള 8ീീബ കോടി രൂപ ഉപയോഗപ്പെടുത്തിയാല്‍ മുഴുവന്‍ വിദ്യാഭ്യാസ വായ്പയും എഴുതിതള്ളാന്‍ സര്‍ക്കാറിന് കഴിയും. ബാങ്കുകള്‍ നിരന്തരമായി പലവിധ കാരണങ്ങള്‍ പറഞ്ഞും വിദ്യാര്‍ത്ഥികളെ കോടതി കേറ്റുന്നതുള്‍പ്പെടെയുള്ള പീഡന നടപടികളുമായി മുന്നോട്ട് പോകുകയാണ്.ഈ സാഹചര്യത്തില്‍ ശക്തമായ സമരപരിപാടികളുമായി സംഘടന മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു. ജില്ലയിലെ വിദ്യാഭ്യാസ വായ്പയെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരശേഖരണം നടത്തി ജൂണ്‍ 30നുള്ളില്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്നതാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുന്നതുള്‍പ്പടയുള്ള ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സംസ്ഥാന ജില്ലാ നേതാക്കള്‍ അറിയിച്ചു.മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.ഡി.മാത്യൂ അധ്യക്ഷത വഹിച്ചു. വര്‍ഗ്ഗീസ് മാത്യു, ഫ്രാന്‍സിസ് പുന്നോലില്‍, ശ്രീധരന്‍ ഇരു പുത്ര, എം.വി.പ്രഭാകരന്‍, ജോസ് കടുപ്പില്‍, എസ്.ജി.ബാലകൃഷ്ണന്‍, ടി. ടി. ജോയി എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍