കാല്‍നടയാത്രികനായ വയോധികന്‍ ലോറിതട്ടി മരിച്ചു

പനമരം:പനമരം നെല്ലിയമ്പം വലിയകത്ത് യൂസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പനമരം പാലത്തിന് സമീപം വെച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന യൂസഫിനെ നടവയല്‍ റോഡില്‍ നിന്നും മാനന്തവാടി റോഡിലേക്ക് കയറിവരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു.തുടര്‍ന്ന് യൂസഫിനെ പനമരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.ഭാര്യ:ആയിഷ. മക്കള്‍:ഷംസുദ്ദീന്‍,ദുല്‍ഫിക്കര്‍,ആമിന,ഖദീജ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍