അവാര്‍ഡ് ദാനം സംഘടിപ്പിച്ചു.

കുവൈത്ത് :ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജി.കെ.പി.എ) കുവൈത്ത് ചാപ്റ്റര്‍ ജി.കെ.പി.എ അംഗങ്ങളുടെ മക്കളില്‍ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസാപത്രം നല്‍കി ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ ഫെബിന്‍ ജോണ്‍ ബിജു, നിനിന്‍ മറിയം തോമസ്, ഇഷ എലിസബത്ത് നൈനാന്‍ എന്നിവര്‍ക്ക് പ്രശംസാപത്രവും മെഡലുകളും സംഘടനയുടെ കോര്‍ അഡ്മിന്‍ റഷീദ് പുതുക്കുളങ്ങര, രവി പാങ്ങോട്, മുബാറക് കാമ്പ്രത്ത് , പ്രസിഡന്റ് പ്രേംസന്‍ കായംകുളം, സെക്രെട്ടറി എം കെ പ്രസന്നന്‍, ട്രഷറര്‍ ലെനീഷ് എന്നിവര്‍ നല്‍കി. ജ്വാല 2019 എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌നടന്ന റാഫില്‍ കൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനദാനവും പൂര്‍ത്തിയാക്കി വാര്‍ഷികാവലോകനാനന്തരം യോഗം പിരിഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍