പ്രവാസി വയനാട് അല്‍ ഐന്‍ ഇഫ്താര്‍ സംഗമം നടത്തി
 
          
            
                അല്‍ ഐന്‍ :പ്രവാസി വയനാട് അല്‍ ഐന്‍ ചാപ്റ്റര്‍ അംഗങ്ങളുടെ ഇഫ്താര്‍ സംഗമം അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു.ഇഫ്താറില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ മുഖ്യാതിഥിയായിരുന്നു. പ്രവാസി വയനാട് ജു.എ.ഇ ജനറല്‍ കണ്‍വീനര്‍ വിനോദ്, പ്രവാസി വയനാട് വിവിധ ചാപ്പറ്റര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.അല്‍ ഐന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ അഷ്‌റഫ് എം.കെ, കണ്‍വീനര്‍ റെജീഫ്.പി,ട്രഷറര്‍ വിനീത് വി.ആര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
 
 
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
