OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി കൈതക്കല്‍ റോഡ് നിര്‍മ്മാണ ഉപകരണങ്ങള്‍ മോഷണം പോയി ;110 ഓളം ഷട്ടര്‍ ഷീറ്റുകള്‍ മോഷ്ടിച്ചു;ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

  • Mananthavadi
14 May 2019

മാനന്തവാടി:നിര്‍മ്മാണം പുരോഗമിക്കുന്ന മാനന്തവാടികൈതക്കല്‍ റോഡിന്റെ പ്രവൃത്തി സ്ഥലത്തുനിന്നും 110 ഓളം ഷട്ടര്‍ഷീററുകള്‍ മോഷണം പോയതായി നിര്‍മ്മാണ കമ്പനിയായ ഏറനാട് എഞ്ചിനീയറിംഗ് എന്റര്‍െ്രെപസസിന്റെ പ്രൊജക്ട് മാനേജര്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കി. ഡ്രെയിനേജും,കല്‍വെര്‍ട്ടുകളും, റിട്ടേണ്‍വാളും വാര്‍ക്കാനുപയോഗിക്കുന്ന ലോഹതകിടുകളാണ് ഞായറാഴ്ച രാത്രി മോഷണം പോയത്. ഏകദേശം മൂന്ന് ലക്ഷം രൂപവിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിച്ചിരിക്കുന്നത്. ഇതോടെ രണ്ട് ദിവസമായി നിര്‍മ്മാണപ്രവൃത്തികള്‍ ഭാഗികമായി മുടങ്ങിയിരിക്കുകയാണ്.

മാനന്തവാടി കൈതക്കല്‍ റോഡ് വീതികൂട്ടി പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. നിലവില്‍ റോഡരികിലെ ഡ്രെയിനേജ് നിര്‍മ്മാണവും, കല്‍വെര്‍ട്ട് നിര്‍മ്മാണവുമാണ് നടന്നു വരുന്നത്. ഇതിന്റെ കോണ്‍ക്രീറ്റിംഗിനായി ഉപയോഗിക്കുന്ന ലോഹതകിടുകളാണ് ഞായറാഴ്ച രാത്രി മോഷണം പോയത്. ഏകദേശം 40 കിലോ തൂക്കമുള്ള 110 ഓളം ലോഹതകിടുകളാണ് മോഷ്ടിച്ചിരിക്കുന്നത്. വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരം മുതല്‍ താന്നിക്കല്‍ വരെയുള്ള ഭാഗത്ത് റോഡരികിലായി സൂക്ഷിച്ചിരുന്നതായിരുന്നു ഇവ. എന്നാല്‍ ലോഹതകിടുകളില്‍ ചെറിയ തകരാറുകള്‍ സംഭവിച്ചവയൊന്നും തന്നെ മോഷ്ടിക്കാതെ നല്ലയിനം ഷട്ടര്‍ഷീറ്റുകള്‍ മാത്രമാണ് കടത്തിക്കൊണ്ട് പോയിരിക്കുന്നതെന്നും, കൂടാതെ വലിയ ഭാരമുള്ളവയായതിനാല്‍ സംഘം ചേര്‍ന്നുള്ള മോഷണമാണിതെന്ന് സംശയിക്കുന്നതായും കമ്പനി അധികൃതര്‍ ഓപ്പണ്‍ ന്യൂസറോട് വ്യക്തമാക്കി. ഷീറ്റുകള്‍ മോഷണം പോയതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂവെന്നും ഇവര്‍ പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show