പോലീസിനെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസ്;രണ്ട് പേര് റിമാണ്ടില്‍
തിരുനെല്ലി:തോല്‍പ്പെട്ടിയില്‍ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് പേരെ കോടതി റിമാണ്ട് ചെയ്തു. തോല്‍പ്പെട്ടി നരിക്കല്ല് സ്വദേശികളായ ആക്കോത്ത് സാജിര്‍ (32), പൂക്കോട്ട് അനീസ് (30) എന്നിവരാണ് റിമാണ്ടിലായത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇവരെ ഇന്നലെയാണ് കോടതി റിമാണ്ട് ചെയ്തത്. പ്രതികള്‍ക്കെതിരെ പോലീസിനെ മര്‍ദ്ദിച്ചതിനും, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം ദിവസം തിരുനെല്ലി സ്റ്റേഷനിലെ അസി.എസ്ഐ അബ്ദുള്ള, സ്പഷല്ബ്രാഞ്ച് ഉദ്യോഗസ്ഥന് സന്ദീപ് എന്നിവരെയാണ് കയ്യേറ്റം ചെയ്തത്. ഇതിനെ തുടര്‍ന്ന് കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍