വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതന്‍ മരിച്ചു

നാലാം മൈല്‍:മീനങ്ങാടി കരണി സ്വദേശിയും കെല്ലൂര്‍ നാലാം മൈല്‍ കാട്ടിച്ചിറക്കല്‍ താമസിക്കുന്നതുമായ അഴകന്‍ കണ്ടത്തില്‍ പരേതനായ കുട്ടി മമ്മു ഹവ്വ ഉമ്മ എന്നിവരുടെ മകനുമായസൈനുദ്ദീന്‍ ദാരിമി (40)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കുറ്റിയാടി കക്കട്ടിനടുത്ത് വെച്ച് സൈനുദ്ദീന്‍ ദാരിമി സഞ്ചരിച്ച കാറും ടിപ്പറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദാരിമി യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 4.45 ന് മരണപ്പെടുകയായിരുന്നു.പാനൂരിലെ മസ്ജിദില്‍ ജോലി ചെയ്തു വന്നിരുന്ന സൈനുദ്ദീന്‍ ദാരിമി റമസാന് മുന്‍പ് പിരിയുകയും പടിഞ്ഞാറത്തയിലെ മസ്ജിദില്‍ ജോലിയില്‍ പ്രവേശിച്ചുമിരുന്നു.തിങ്കളാഴ്ച പാനൂര്‍ പള്ളിയില്‍ നിന്നും സ്വന്തം വസ്ത്രങ്ങളും മറ്റും എടുത്ത് തിരിച്ച് നാട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.കരണി സ്വദേശിയായ സൈനുദ്ദീന്‍ ദാരിമി മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ വീട് വെച്ച് നാലാംമൈല്‍ കാട്ടിച്ചിറക്കലില്‍ താമസം തുടങ്ങിയത്.ഭാര്യ സഫൂറ.കരണി പരേതനായ അഴകന്‍ കണ്ടത്തില്‍ കുട്ടി മമ്മു ഹവ്വ ഉമ്മ എന്നിവരുടെ മകനാണ്.സഹോദരങ്ങള്‍ മാനു എന്ന മുഹമ്മദ് കുട്ടി, (സൗദ്യ അറേബ്യ) അബ്ദുല്‍ ഖാദര്‍(ബാംഗ്ലൂര്‍)സുഹറ,അശ്രറഫ്,ഷംസുദ്ദീന്‍, ഷറഫുദ്ദീന്‍, അബു താഹിര്‍, ആയിഷ, ഉമൈബകോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍