ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു.
കുവൈത്ത് :ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (ജികെപിഎ) കുവൈത്ത് ചാപ്റ്റര്‍ മൂന്നാം വാര്‍ഷികം 'ജ്വാല 2019 ' വര്‍ണാഭമായി സംഘടിപ്പിച്ചു.അബ്ബാസിയ ഓര്‍മപ്ലാസാ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ആഘോഷ പരിപാടികള്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ രക്ഷാധികാരിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ബാബുജി ബത്തേരി ഉത്ഘാടനം ചെയ്തു.പ്രവാസികളുടെ നിക്ഷേപവും കായികക്ഷമതയും സാങ്കേതിക പരിജ്ഞാനവും കേരള സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയാല്‍ നവകേരള നിര്‍മ്മാണം സാധ്യമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്റ് പ്രേംസണ്‍ കായംകുളം അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കണ്‍വീനര്‍ അല്ലി ജാന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി എം കെ പ്രസന്നന്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംഘടനയുടെ മുഖ്യലക്ഷ്യമായ പുനരധിവാസത്തിന് ഊന്നല്‍ നല്‍കി പ്രവാസി പ്രോജക്ടുകള്‍ എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തില്‍ സ്ഥാപക കോര്‍ അഡ്മിനും മുന്‍ ഗ്ലോബല്‍ ചെയര്‍മാനും ആയ മുബാറക്ക് കാമ്പ്രത്ത് വിശദീകരണം നല്‍കി.
ജ്വാല 2019 സുവനീര്‍ സുവനീര്‍ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ സെബാസ്റ്റ്യന്‍ വതുകാടന്‍ മെട്രോ ക്ലിനിക് പ്രതിനിധി ഫൈസലിനു നല്‍കി പ്രകാശനം ചെയ്തു. ജികെപീഎ അംഗങ്ങള്‍ക്കായുള്ള ഫാമീലി ഇന്‍ഷുറന്‍സ് സ്‌കീം ശ്രീ ബിനു യോഹന്നാനു നല്‍കിക്കൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. സലീം എം എ (നന്മ / റൈഹാന്‍ അസോസിയേഷന്‍ പ്രസിഡന്റ്), സകീര്‍ പുത്തന്‍പടിക്കല്‍ (മാവേലിക്കര അസോസിയേഷന്‍ പ്രസിഡന്റ്) , ശ്രീമതി ഷെറിന്‍ (കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ), ബഷീര്‍ ഉദിനൂര്‍ (കെകെഎംഎ മാഗ്‌നറ് ടീം വൈസ് പ്രസിഡന്റ്) , നസീര്‍ കൊല്ലം (യൂത്ത് ഇന്ത്യ), ഫൈസല്‍ (മെട്രോ മെഡിക്കല്‍സ് ) , സാരഥി കുവൈത്തിന്റെ പ്രതിനിധി സീ എസ്സ് ബാബു എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. രാജീവ് നടുവിലെ മുറി (ആലപ്പുഴ അസോസിയേഷന്‍ പ്രസിഡന്റ്), ബാബു പനമ്പള്ളി ( ആലപ്പുഴ അസോസിയേഷന്‍ രക്ഷാധികാരി) എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിച്ച കലാവിരുന്ന് മുന്‍സെക്രട്ടറി ശ്രീകുമാര്‍, വനിത ചെയര്‍പെര്‍സ്സണ്‍ അംബിളി നാരായണന്‍, വനിത സെക്രെട്ടറി അംബിക മുകുന്ദന്‍ എന്നിവര്‍ നിയന്ത്രിച്ചു. സാംസ്‌കാരിക സമ്മേളനാനന്തരം ഗ്രൂപ്പ് ഇനങ്ങളും വിവിധ കലാരൂപങ്ങളും വിബിന്‍ കലാഭവന്‍ നയിച്ച മിമിക്‌സ് ഗാനമേളയും അരങ്ങേറി. 'ജ്വാല 2019 ' വാര്‍ഷിക പരിപാടിക്ക് പിന്തുണയര്‍പ്പിച്ചവര്‍ക്കും അതിഥികള്‍ക്കും സംഘാടകര്‍ക്കും വിവിധ സമയങ്ങളില്‍ പങ്കെടുത്ത 800ഓളം അംഗങ്ങള്‍ക്കും ട്രഷറര്‍ ലെനിഷ് കെവി കൃതജ്ഞത അറിയിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍