പുല്‍പ്പള്ളി:പുല്‍പ്പള്ളി വിജയ എല്‍പി സ്കൂളിന് സമീപം രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുല്പള്ളി ഷെഡ് സ്വദേശിയായ യുവാവിനും, മറ്റൊരാള്‍ക്കുമാണ് പരുക്ക്. ഇരുവരേയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ബൈക്കുകള്‍ രണ്ടും കത്തി നശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍