സ്മൃതി ഇറാനി ഏപ്രില്‍ 21 ന് വയനാട്ടില്‍
ബത്തേരി:വയനാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണനത്തിന്റെ ഭാഗമായി കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഏപ്രില്‍ 21 ഞായറാഴ്ച്ച വയനാട്ടില്‍ എത്തും.രാവിലെ 9.30ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങുന്ന അവര്‍ 9.50ന് ബത്തേരി ഗാന്ധി ജംഗ്ഷനില്‍ 10 മിനുറ്റ് സംസാരിക്കും. തുടര്‍ന്ന് ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കുമെന്ന് എന്‍ഡഎ നേതാക്കള്‍ അറിയിച്ചു. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി ഒരു എംപി എന്ന നിലയില്‍ അമേഠിയിലെ രാഹുലിന്റെ പരാജയം ജനങ്ങളെ ബോധ്യപ്പെടുത്തും. സംസ്ഥാന ജില്ലാ നേതാക്കളും റോഡ് ഷോയില്‍ പങ്കെടുക്കും. വയനാട് ലോകസഭാ മണ്ഡലത്തില്‍ എന്‍ഡിഎ വ്യക്തമായ മേല്‍ക്കൈ നേടുമെന്നും അവര്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും സൗഹൃദ മത്സരമാണ് ഇവിടെ പ്രശസ്തി എന്‍ഡിഎക്ക് മാത്രമാണ് ഭാരതം മാറ്റത്തിന്റെ പാതയിലാണ് വയനാടും അമേഠിയും അതിനോടൊപ്പം ചേരും. തുഷാറും ഭാര്യ ആശയും മാതാവ് പ്രീതിയും ഉള്‍പ്പെടെ പങ്കെടുത്ത നാലര ലക്ഷം പേരുടെ കുടുമ്പയോഗങ്ങള് നടന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെ മത്സരിക്കുന്ന ഗോത്ര സ്ഥാനാര്‍ത്ഥിയും തുഷാറിന് പിന്തുണ പ്രഖ്യാപിച്ചു ഇതെല്ലാം ശുഭ സൂചനകളാണെന്ന് അവര്‍ പറഞ്ഞു. എന്‍ഡിഎ ചെയര്മാന് കെ സാദാനന്ദന്, ജനറല്‍ കണ്‍വീനര്‍ അരയക്കണ്ടി സന്തോഷ്, ബിഡിജെഎസ് സംസാഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. സിനില്‍ മുണ്ടപ്പള്ളി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍