ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാനന്തവാടി:ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .തവിഞ്ഞാല്‍ യവനാര്‍കുളം കാരക്കടയില്‍ ബെന്നിയുടെ മകന് ആദര്‍ശ് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് മുതിരേരി സ്കൂളിനു സമീപം വെച്ചായിരുന്നു അപകടം. തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ട് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകുകയും അവിടെ വെച്ച് ഇന്ന് പുലര്‍ച്ചെ മരിക്കുകയുമായിരുന്നു.മാതാവ്:ലൈസമ്മ.സഹോദരന്:അരുണ്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍