കുവൈറ്റ് വയനാട് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു;പുതിയ ഭരണസമിതി നിലവില്‍ വന്നു.

അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് വര്‍ണാഭമായ കലാപരിപാടികളോടെ കുവൈറ്റ് വയനാട് അസോസിയേഷന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. വയനാട്ടില്‍ വിദ്യാകിരണ്‍,ഡയാലിസിസ് യൂണിറ്റ് , പ്രളയണന്തര സഹായം എന്നിവയടക്കം അടക്കം വിവിധ സേവനങ്ങള്‍ നടത്തി വരുന്ന സംഘടന ഇനിയും കുവൈത്തിലുള്ള വയനാട്ടുകാരെ ഒരുമിപ്പിക്കാനും അവര്‍ക്കുള്ള അവശ്യ സേവനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനും പരിശ്രമിക്കും എന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അധ്യക്ഷന്‍ റെജി ചിറയത്ത് അറിയിച്ചു. സെക്രട്ടറി ജിനേഷ് ജോസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോമോന്‍ ജോളി നന്ദി പ്രകാശിപ്പിച്ചു.അംഗങ്ങളുടെ കലാവിരുന്നിനൊപ്പം വിസ്മയയുടെ ഗാനമേളയും അംഗങ്ങള്‍ക്കുള്ള സമ്മാന നറുക്കെടുപ്പും അരങ്ങേറി.
പൊതുയോഗാനന്തരം ഓഡിറ്റര്‍ ഷറഫുദ്ദിന്‍ പ്രസീഡിങ് ഓഫിസര്‍ ആയി നിന്നുകൊണ്ട് 2019-2020 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി തിരഞ്ഞെടുപ്പും നടന്നു.ഭരണസമിതിയിലേക്ക് പ്രസിഡണ്ടeയി മുബാറക്ക് കാമ്പ്രത്ത്, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോസ്, ട്രഷറര്‍ ഗ്രേസി ജോസഫ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് ടി.പിസലിം, ചാരിറ്റി കണ്‍വീനര്‍ മിനി കൃഷ്ണ,സെക്രട്ടറി അനീഷ് ആന്റണി , ജോയിന്റ് ട്രഷറര്‍ ഷിജി ജോസഫ്, ആര്‍ട്‌സ് കണ്‍വീനര്‍ സുരേന്ദ്രന്‍ , സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സുകുമാരന്‍ , മീഡിയ കണ്‍വീനര്‍ ജോജോ ചാക്കോ, വനിതാവേദി കണ്‍വീനര്‍ ടോംസി ജോണ്‍ , വനിതാവേദി സെക്രട്ടറി മറിയം ബീബി , സോണ്‍ 1 കണ്‍വീനര്‍ അസൈനാര്‍ പി.എസ്, സോണ്‍ 1 സെക്രട്ടറി ഷിജോയ് സെബാസ്റ്റ്യന്‍,സോണ്‍ 2 കണ്‍വീനര്‍ സിബി എള്ളില്‍ ,സോണ്‍ 2 സെക്രട്ടറി ലിബിന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് മാറ്റ് ഭാരവാഹികള്‍ . ഓഡിറ്റര്‍ ആയി ജോമോന്‍ ജോസ് തിരഞ്ഞെടുക്കപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍