ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു ;ഡ്രൈവര്‍ക്കും, യാത്രികയ്ക്കും പരുക്ക്

വൈത്തിരി ചേലോടിന് സമീപം ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും,സഹയാത്രികയ്ക്കും പരിക്കേറ്റു.പരിക്കേറ്റ ഡ്രൈവര്‍ കോഴിക്കോട് ബാലുശേരി നെന്മുണ്ട സ്വദേശി ദീപക് (28) നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും, നിസാര പരുക്കേറ്റ സഹയാത്രികയെ വൈത്തിരി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.നെന്മണ്ടയിലെ റെഡ് ഗ്യാംങ് ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നന്മണ്ടയില്‍ നിന്നും വാഴവറ്റയിലെ ഒരു മരണവീട്ടിലേക്ക് ബന്ധുക്കളേയും കൊണ്ട് വരുന്ന വഴിക്കാണ് അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍