വയനാടിന്റെ മണ്ണില്‍ നിന്നും രണ്ട് ഒളിമ്പ്യന്മാര്‍
അബുദാബി:സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വയനാട് ജില്ലയും നേട്ടം കൊയ്തുചരിത്രത്തിലിടം നേടി.അബുദാബിയില്‍ നിന്ന് തിളക്കമാര്‍ന്ന നേട്ടവുമായി ഫാദര്‍ തേസ്സ സ്‌പെഷ്യല്‍ സ്‌കൂളിലെ പി.വി പൊന്നുവും വിമല്‍ ജോസും.അബുദാബിയില്‍ വെച്ചുനടന്ന പതിനഞ്ചാമത് ലോക സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ 192 രാജ്യങ്ങള്‍ പങ്കെടുത്തു.ഏഴായിരത്തോളം താരങ്ങളാണ് അണിനിരന്നത്.280 കുട്ടികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ഇന്ത്യയെ പ്രതിനിധീകരിച്ചു.കേരളത്തില്‍ നിന്നുമായി 27 കായികതാരങ്ങളും 3 കോച്ചും പങ്കെടുത്തു.വയനാട് ജില്ലയില്‍ നിന്ന് പങ്കെടുത്ത ഏക താരങ്ങള്‍ ഇവര്‍ മാത്രമാണ്. പുരുഷമാരുടെ വോളിബോള്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ടീമിലെ അംഗമായ പി പൊന്നു കല്ലോടി ചൊവ സ്വദേശിയാണ്.2016 രാജസ്ഥാനില്‍ വെച്ച് നടന്ന ദേശീയ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു മിടുക്കനായ ഈ കായിക താരം.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വോളിബോള്‍ ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ വിമല്‍ ജോസ് കോടഞ്ചേരി സ്വദേശിയാണ്.ഈ കായികതാരങ്ങള്‍ക്ക് മികവാര്‍ന്ന പരിശീലനം കൊടുത്തിരുന്നത് സ്‌കൂള്‍ അദ്ധ്യാപകനായ ജോബിന്‍ ജോസഫ്, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറായ ജിസ ഫ്രാന്‍സിസ് എന്നിവരാണ്. ഇവര്‍ക്ക് എല്ലാവിധ പിന്തുണയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും എല്ലാ ചിലവും വഹിച്ചുകൊണ്ട് മാനേജ്‌മെന്റും കുട്ടികളുടെ ഒപ്പമുണ്ട്.23 ആം തീയതി 2 30 ന് കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന കേരള താരങ്ങള്‍ക്ക് കേരള ഗവണ്‍മെന്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും സബ് എയ്ഡ് എന്നീ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരണം നല്‍കുന്നതാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍