OPEN NEWSER

Thursday 01. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോക ക്ഷയരോഗ ദിനാചരണം: വയനാട് ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

  • Ariyippukal
19 Mar 2019

കല്‍പ്പറ്റ:ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.നാളെ  (മാര്‍ച്ച് 20) ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വായുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. അഗതിമന്ദിരങ്ങളും ആദിവാസി കോളനികളും കേന്ദ്രീകരിച്ച് നാളെ ക്ഷയരോഗ നിര്‍ണയ ക്യാമ്പുകളുണ്ടാവും. 22ന് മാനന്തവാടി ടൗണ്‍ഹാളില്‍ ആദിവാസി മൂപ്പന്മാരുടെ സംഗമവും 23ന് കല്‍പ്പറ്റ വുഡ്‌ലാന്റ് ഹോട്ടലില്‍ ക്ഷയരോഗ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ശില്‍പശാലയും നടക്കും. വൈകീട്ട് ഏഴുമുതല്‍ രാത്രി 10 വരെ വള്ളിയൂര്‍ക്കാവ് ക്ഷേത്രപരിസരത്ത് കലാപരിപാടികള്‍ അരങ്ങേറും. 24ന് രാവിലെ എട്ടിന് കല്‍പ്പറ്റ ചുങ്കം ജങ്ഷനില്‍ ലോക ക്ഷയരോഗ ദിന റാലിയും എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ നടക്കുന്ന സംസ്ഥാനതല പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും നടക്കും. ആദിവാസി യുവാക്കള്‍ക്കുളള സെമിനാറും മാധ്യമ ശില്‍പശാലയും ഇതിനകം പൂര്‍ത്തിയായി. കല്‍പ്പറ്റ മുതല്‍ മാനന്തവാടി വരെ ക്ഷയരോഗ ബോധവല്‍ക്കരണ ബൈക്ക് റാലി നടത്തി. കലക്ടറേറ്റ് പരിസരത്ത് എ.ഡി.എം കെ. അജീഷ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ആര്‍ .രേണുക, മാസ് മീഡിയ ഓഫീസര്‍ കെ . ഇബ്രാഹിം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജനങ്ങളെ പരിഭ്രാന്തരാക്കി നടുറോഡില്‍ പടക്കം പൊട്ടിച്ചു; പോലീസ് കേസെടുത്തു
  • പ്രകൃതി ദുരന്ത മാലിന്യ സംസ്‌കരണ മാതൃക; മാര്‍ഗ്ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍
  • പൂപ്പൊലി പുഷ്പ മേള നാളെ മുതല്‍; മേള മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും
  • ഇസ്രയേലില്‍ വെച്ച് മരണപ്പെട്ട ജിനീഷിന്റെ ഭാര്യ രേഷ്മയും മരണപ്പെട്ടു
  • ഇന്നുരാത്രി 12 വരെ ബാറില്‍ മദ്യം
  • പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം
  • വയനാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് പി.സി മോഹനന്‍ മാസ്റ്റര്‍ നിര്യാതനായി.
  • വയനാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് പി.സി മോഹനന്‍ മാസ്റ്റര്‍ നിര്യാതനായി.
  • പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്
  • വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍; പിടിയിലായത് ഇരുപതോളം കേസുകളിലെ പ്രതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show