മരത്തില്‍ തീര്‍ക്കുന്ന ശില്‍പ്പങ്ങളുടെ കരവിരുതുമായി പ്രവാസി യുവാവ് ശ്രദ്ധേയനാകുന്നു ;മാര്‍പ്പാപ്പയുടെ മരത്തില്‍കൊത്തിയ രൂപം അദ്ദേഹത്തിന് കൈമാറാനും ഭാഗ്യം സിദ്ധിച്ചു
മാര്‍പ്പാപ്പയടക്കമുളള മഹാരഥന്മാരെ മരത്തില്‍ പകര്‍ത്തി ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി. ഷാര്‍ജയിലെ ജര്‍മന്‍ ഗള്‍ഫ് എന്ന കമ്പനിയില്‍ സെയില്‍സ് കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന തലപ്പുഴ സ്വദേശി ബിനോയ് ക്രിസ്റ്റി ഡിസൂസയാണ് വശ്യ മനോഹര ശില്‍പങ്ങള്‍ കൊത്തിയൊരുക്കുന്നത്. റോമന്‍ കത്തോലിക്ക സഭയുടെ ആത്മീയാചാര്യനും, സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റേയും പരമാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി തുടങ്ങിയ നിരവധി പ്രമുഖരുടെ രൂപമാണ് ബിനോയ് ക്രിസ്റ്റി നാട്ടില്‍ നിന്നുമെത്തിച്ച മരങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഒഴിവ് സമയം പരമാവധി ഉപയോഗപ്പെടുത്തിയാണ് ബിനോയ് തന്റെ കലാവിരുത് ഒരുക്കിയെടുക്കുന്നത്. ആലുവ സെന്റ് അഗസ്റ്റിന്‍ സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് തോന്നിയ കൗതുകത്തില്‍ മരത്തില്‍ കൊത്തിയുണ്ടാക്കിയ ക്രിസ്തുവിന്റെ ശില്‍പ്പം സ്‌പെയിനിലെ ഓറിയന്റല്‍ നാഷണല്‍ മ്യൂസിയത്തില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. യേശുവിന്റേയും, മറിയമിന്റേയും ഒന്നിച്ചുള്ള ശില്‍പ്പം തന്റെ കമ്പനിയുടമ ജര്‍മന്‍ സ്വദേശിക്ക് നല്‍കുകയും അദ്ദേഹം അത് നാട്ടിലേക്ക് കൊണ്ടുപോകുകകയും ചെയ്തു. ശില്‍പ കലയില്‍ സാങ്കേതിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത ബിനോയ് ചിത്ര രചന, സംഗീതം, മിമിക്രി, എന്നിവയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയുടെ ചരിത്ര പ്രധാനമായ യുഎഇ സന്ദര്‍ശനത്തിനിടയില്‍ തന്റെ കലാ സൃഷ്ടി മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് ഈ യുവാവ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍