വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു ;പനി സ്ഥിരീകരിച്ചത് തിരുനെല്ലി അപ്പപാറ സ്വദേശിക്ക്; 2015ല്‍ പനി ബാധിച്ച് മരിച്ചത് 11 പേര്‍; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്;മുന്‍കരുതല്‍ ഗൂഗിളില്‍ കിട്ടും

ഒരിടവേളയ്ക്ക് ശേഷം വയനാട്ടില്‍ കുരങ്ങു പനി സ്ഥിരീകരിച്ചു. അപപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിന് കീഴില്‍ വരുന്ന പ്രദേശത്തെ 36 വയസ്സുള്ള യുവാവിനാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ജനുവരി 20 ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ രക്തസാമ്പിളുകളും മറ്റും മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവാവിന്റെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരമാണെന്നും മറ്റ് ഭയാശങ്കകള്‍ വേണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കുരങ്ങു പനി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അപ്പപാറ ആരോഗ്യ കേന്ദ്രത്തില്‍ റാപിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് സത്വര നടപടികള്‍ സ്വീകരിച്ചു വരുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
1957ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ക്യാസന്നൂരിലാണ് ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിക്കപ്പെട്ടത്. അന്ന് 77 പേര്‍ രോഗം മൂലം മരണപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടേയും സര്‍ക്കാരിന്റെയും അവസരോചിതവും കഠിന പ്രയത്‌നവും മൂലം ഇന്ത്യയില്‍ നിന്ന് രോഗം തുടച്ചു മാറ്റപ്പെട്ടിരുന്നു. ഫഌവി എന്ന കുടുംബത്തില്‍പ്പെട്ട വൈറസാണ് രോഗത്തിനു കാരണം. ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ എഫ് ഡി) എന്നും രോഗം അറിയപ്പെടുന്നുണ്ട്. കാട്ടിലെ എല്ലാ ജീവജാലങ്ങളുടേയും ദേഹത്ത് രോഗത്തിനു കാരണമായ ചെള്ള് വസിക്കുന്നുണ്ടെങ്കിലും പ്രധാനമായും കുരങ്ങിന്റെ ദേഹത്താണ് കൂടുതലായി കണ്ടുവരുന്നത്. കുരങ്ങുകള്‍ ചത്തുവീഴാന്‍ ഈ ചെള്ളുകള്‍ കാരണമാകുന്നു. ഇതേ ചെള്ളുകള്‍ തന്നെയാണു വനവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ കയറിക്കൂടുന്നത്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍