OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രവാസി;നിലപാടും നിര്‍ദേശങ്ങളും;ടോക് ഷോ നടത്തി

  • Pravasi
21 Jan 2019

ജിദ്ദ: സൈന്‍ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി; നിലപാടും നിര്‍ദേശങ്ങളും എന്ന വിഷയത്തില്‍  ടോക് ഷോ സംഘടിപ്പിച്ചു.സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എന്നിവരുടെയും മറ്റു 20 ഓളം പ്രവാസി സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. സാമൂഹ്യം, സാമ്പത്തികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രവാസി ക്ഷേമം എന്നീ മേഖലകള്‍ തിരിച്ച് പ്രവാസിയുടെ നിലപാടുകളും നിര്‍ദേശങ്ങളും ടോക് ഷോ ചര്‍ച്ച ചെയ്തു. പ്രവാസികള്‍ നാടിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നു എന്ന് അംഗീകരിക്കുന്നവര്‍ തന്നെ തങ്ങളുടെ ക്ഷേമത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാത്തവരാണെന്നും രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗമായി പ്രവാസികള്‍ മാറിയെന്നും ടോക് ഷോ വിലയിരുത്തി.  എയര്‍പോര്‍ട്ട് വിഷയങ്ങള്‍, വര്‍ധിച്ച വിമാനക്കൂലി, മൃതദേഹം നാട്ടിലെത്തിക്കല്‍, നോര്‍ക്ക അടക്കമുള്ള ഏജന്‍സികളുടെ വിവിധ ക്ഷേമപദ്ധതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍.ആര്‍.ഐ ക്വാട്ട, പ്രവാസി വോട്ട് എന്നിവയിലെല്ലാമുള്ള പോരായ്മകള്‍ പരിപാടിയില്‍ ചര്‍ച്ചയായി. ത്രിതല പഞ്ചായത്തുകള്‍ മുതല്‍ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി സംവരണം ഏര്‍പ്പെടുത്തണമെന്നും, കേന്ദ്രകേരള സര്‍ക്കാരുകളില്‍ പ്രവാസിയായ പ്രവാസികാര്യ മന്ത്രിയെ നിയമിക്കണമെന്നും പരിപാടി ആവശ്യപ്പെട്ടു. ടോക് ഷോയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കി ഭരണഉദ്യോഗസ്ഥ തലങ്ങളിലെ പ്രമുഖര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്ക്കും പ്രവാസി സംഘടനാ പ്രതിനിധികള്‍ക്കും തെരഞ്ഞെടുപ്പ് വേളകളില്‍ സ്ഥാനാര്ഥികള്ക്കും സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2015 ല്‍ അബീര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ തിരിച്ചു വന്ന പ്രവാസികളെ കുറിച്ച് സൈന്‍ നടത്തിയ പഠന റിപ്പോര്‍ട്ട്  അധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ടോക്ക് ഷോ സംഘടിപ്പിച്ചത്. സൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് ഗസ്സാലി മോഡറേറ്ററായി. പരിപാടിയില്‍ വ്യവസായി ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഷ്താഖ് , വിവിധ കക്ഷി നേതാക്കളായ അഹമ്മദ് പാളയാട്ട്, വികെ റഹൂഫ്, പി.പി.എ റഹീം, കെ.ടി.എ മുനീര്‍, മജീദ് നഹ, മാധ്യമ പ്രവര്‍ത്തകന്‍ ഹസ്സന്‍ ചെറൂപ്പ, ബഷീര്‍ വള്ളിക്കുന്ന്, ടി.എം.എ റഹൂഫ് തുടങ്ങിയവര്‍ സംസാരിച്ചു. സലാഹ് കാരാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാസ്റ്റര്‍ മുഹമ്മദ് ഹിഫ്‌സു ഖിറാഅത്ത് നിര്‍വഹിച്ചു. റഷീദ് വരിക്കോടന്‍ അധ്യക്ഷനായി. നാസര്‍ വെളിയംകോട് സ്വാഗതവും ഹിഫ്‌സുറഹ്മാന്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് ചാപ്റ്റര്‍ ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, ഉമ്മര്‍ കോയ, ജമാലുദ്ധീന്‍, സി.ടി ശിഹാബ്, അഷ്‌റഫ് കോയിപ്ര, സാബിത്ത്, ഇര്‍ഷാദ് കെ.എം, റസാഖ് ചേലക്കോട്, ഷമീം, കെ.ടി ജുനൈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show